Sauditimesonline

4 lulu mango
മാമ്പഴക്കറികള്‍ മുതല്‍ ചീസ് കേക്ക് വരെ; മാമ്പഴ മധുരം നാവിലലിഞ്ഞ് ലുലു 'മാംഗോ മാനിയ'

മാമ്പഴക്കറികള്‍ മുതല്‍ ചീസ് കേക്ക് വരെ; മാമ്പഴ മധുരം നാവിലലിഞ്ഞ് ലുലു ‘മാംഗോ മാനിയ’

റിയാദ്: ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള മാമ്പഴ രുചികള്‍ ഒരുകുടക്കീഴില്‍ അണിനിരത്തി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ‘മാംഗോ മാനിയ’ തുടങ്ങി. സൗദി അറേബ്യയിലെ ലുലുവിന്റെ എല്ലാ സ്‌റ്റോറുകളിലും ഒരേസമയം ആരംഭിച്ച മേള മെയ് 30 വരെ നീണ്ടുനില്‍ക്കും. രാജ്യത്തെ ഏറ്റവും വലിയ മാമ്പഴ വിപണന മേളയാണിത്. റിയാദ് മുറബ്ബ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹേല്‍ അജാസ് ഖാനും സൗദി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ മുഹമ്മദ് ഹാരിസും ചേര്‍ന്ന് മേള ഉദ്ഘാടനം ചെയ്തു. ജിദ്ദ മറീന റോഡ് ലുലുവിലെ ചടങ്ങില്‍ ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സുരി മുഖ്യാതിഥിയായിരുന്നു. അല്‍ ഖൊബാര്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലും വിപുലമായ ഉദ്ഘാടന പരിപാടികള്‍ നടന്നു.

ഇന്ത്യ, സൗദി അറേബ്യ, യെമന്‍, ഉഗാണ്ട, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നീ 6 രാജ്യങ്ങളില്‍ നിന്നുള്ള അപൂര്‍വ്വയിനത്തിലുളള നൂറിലധികം മാമ്പഴമാണ് ഇത്തവണ മേളയുടെ പ്രധാന ആകര്‍ഷണം. ഇന്ത്യന്‍ മാമ്പഴപ്പെരുമ വിളംബരം ചെയ്യുന്ന അല്‍ഫോണ്‍സോ, ബദാമി, കേസര്‍, നീലം, ഷുഗര്‍ ബേബി, മല്ലിക, ദില്‍പസന്ത്, ബംഗനപ്പള്ളി, നാട്ടി, സുവര്‍ണ്ണരേഖ, മയില്‍പീലി, ലഡു, പാല്‍ഗോവ, ആപ്പിള്‍ ഗുണ്ടേ, മഞ്ഞക്കിളി, മയിലാപൂര്‍, ഹിമാപസന്ത്, റുമാനിയ തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള അന്‍പതിലധികം ഇനങ്ങള്‍ളും മേളയിലുണ്ട്.

സൗദിയുടെ ടോമി മാമ്പഴത്തിന് പുറമെ, രാജ്യാന്തര മാമ്പഴ രുചികള്‍ അനുഭവിക്കാക്കാനും മവസരമുണ്ട്. ഉഗാണ്ടയില്‍ നിന്നുള്ള ആപ്പിള്‍ മാംഗോ, കെന്റ്, ഡോഡോ, ടാക്ക ടാക്ക, യെമനിലെ സമക, കല്‍ബത്തൂര്‍, തായ്‌ലന്‍ഡിന്റെ ഗ്രീന്‍ സ്വീറ്റ്, ഷിത്തോങ്, ചക്കപത്, വിയറ്റ്‌നാമിന്റെ സ്വീറ്റ് ഗ്രീന്‍, ചു മാംഗോ എന്നിവയും മേളയില്‍ ഇടം നേടിട്ടുണ്ട്.

മാമ്പഴം മാത്രമല്ല, മാമ്പഴം കൊണ്ടുള്ള വിഭവങ്ങളുടെ വന്‍ നിരയും ലുലുവിന്റെ ഹോട്ട് ഫുഡ്, കോള്‍ഡ് ഫുഡ് കൗണ്ടറുകളില്‍ ഒരുക്കിയിട്ടുണ്ട്. മാംഗോ ചിക്കന്‍ കറി, മാംഗോ ഫിഷ് കറി എന്നിവയ്ക്ക് പുറമെ മാംഗോ സ്മൂത്തികള്‍, പുഡ്ഡിംഗുകള്‍, മാംഗോ ചീസ് കേക്ക്, പേസ്ട്രികള്‍ തുടങ്ങിയ വ്യത്യസ്ത ഡെസേര്‍ട്ടുകളും മാമ്പഴപ്രേമികളെ കാത്തിരിക്കുന്നു.

സൗദി കാത്തിരുന്ന മാമ്പഴക്കാലം ലുലു മാംഗോ മാനിയയിലൂടെ വീണ്ടും ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് പറഞ്ഞു. സൗദിയില്‍ വിളയുന്ന മാമ്പഴ വൈവിധ്യങ്ങള്‍ കൂടി മേളയിലൂടെ ആഗോളതലത്തില്‍ ശ്രദ്ധേയമാക്കാന്‍ കഴിഞ്ഞത് പ്രാദേശിക കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന ലുലുവിന്റെ പ്രതിബദ്ധതയുടെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top