Sauditimesonline

1 AL WAFA
ദമ്മാം ഹൈപ്പര്‍ അല്‍ വഫയില്‍ 'അഞ്ഞൂറി'ന്റെ ആഘോഷം

നാല് പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം: ഹാഷിം പാപ്പിനശ്ശേരിക്ക് യാത്രയയപ്പ് നല്‍കി

റിയാദ്: നാല് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നിര്‍വാഹക സമിതി അംഗവും കണ്ണൂര്‍ മുന്‍ ജില്ലാ പ്രസിഡന്റുമായ ഹാഷിം പാപ്പിനശ്ശേരിക്ക് ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി യാത്രയയപ്പ് നല്‍കി. ബത്ഹയിലെ സബര്‍മതി ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ കമ്മിറ്റി അംഗം അസ്‌കര്‍ കണ്ണൂര്‍ ഉദ്ഘാടനം ചെയ്തു.

ദീര്‍ഘകാലത്തെ പ്രവാസത്തിനൊപ്പം ഒഐസിസിയുടെ വളര്‍ച്ചയ്ക്കും പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനും വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമാണ് ഹാഷിം പാപ്പിനശ്ശേരിയെന്ന് അസ്‌കര്‍ കണ്ണൂര്‍ പറഞ്ഞു.
ഷംനാദ് കരുനാഗപ്പള്ളി, സന്തോഷ് വിളയില്‍, റഹ്മാന്‍ മുനമ്പത്ത്, ബാലു കുട്ടന്‍, സന്തോഷ് ബാബു കണ്ണൂര്‍, മാള മുഹിയുദ്ധീന്‍, ഷാജി സോന, ഷാജി മഠത്തില്‍, ഒമര്‍ ഷരീഫ്, ബഷീര്‍ കോട്ടയം, കമറുദ്ധീന്‍ താമരക്കുളം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നാല് പതിറ്റാണ്ടത്തെ പ്രവാസാനുഭവങ്ങള്‍ പങ്കുവെച്ച ഹാഷിം പാപ്പിനശ്ശേരി, സംഘടനയുമായുള്ള ആത്മബന്ധം എന്നും തുടരുമെന്ന് മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

ഒഐസിസി നേതാക്കള്‍ അദ്ദേഹത്തിന് ഉപഹാരം നല്‍കി ആദരിച്ചു. സെന്‍ട്രല്‍ കമ്മിറ്റി മീഡിയ കണ്‍വീനര്‍ അശ്‌റഫ് മേച്ചേരി സ്വാഗതവും സെക്രട്ടറി സൈഫ് കായംകുളം നന്ദിയും പറഞ്ഞു. ഹാഷിം കണ്ണാടിപറമ്പ്, രാജു തൃശൂര്‍, ഷബീര്‍ മണ്ണാര്‍ക്കാട്, ഹാഷിം ആലപ്പുഴ, സിദ്ധീഖ് പന്നിയങ്കര, ടോം ചാമക്കാലയില്‍, ഷിബു ഉസ്മാന്‍, റഫീഖ് പട്ടാമ്പി, ഷാജഹാന്‍ പാണ്ട, ഷാനവാസ് ഇടുക്കി, നേവല്‍ ഗുരുവായൂര്‍, ഷഫീഖ് കണ്ണൂര്‍, മുജീബ് കെ.എം എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top