
റിയാദ്: സൗദി അറേബ്യയിലെ മലയാളി നഴ്‌സുമാരുടെ കൂട്ടായ്മയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) ‘എയ്ഞ്ചല്‍സ് മീറ്റ്’ കുടുംബസംഗമം ശ്രദ്ധേയമായി. റിയാദ് ഫ്‌ലമിംഗോ പാര്‍ക്ക് മാളില്‍ നടന്ന സംഗമത്തില്‍ തലസ്ഥാന നഗരിയിലെ വിവിധ ആശുപത്രികളില്‍ നിന്നായി ആയിരത്തിലധികം നഴ്‌സുമാരും കുടുംബാംഗങ്ങളും പങ്കെടുത്തു. സംഗമത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി.

സാംസ്‌കാരിക സമ്മേളനം യുഎന്‍എ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ജാസ്മിന്‍ ഷാ ഉദ്ഘാടനം ചെയ്തു. റിയാദ് മേഖലയില്‍ യുഎന്‍എ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സംഗമത്തിന്റെ സംഘാടന മികവും പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

യുഎന്‍എ സൗദി ചാപ്റ്റര്‍ പ്രസിഡന്റ് ഷമീര്‍ ഷംസുദീന്‍ അധ്യക്ഷത വഹിച്ചു. പൊതുപ്രവര്‍ത്തകരായ ശിഹാബ് കൊട്ടുകാട്, സിദ്ദീഖ് തുവ്വൂര്‍, ലത്തീഫ് തെച്ചി, ഗഫൂര്‍ കൊയിലാണ്ടി, ഡൊമിനിക് സാവിയോ എന്നിവര്‍ പ്രസംഗിച്ചു. നിമിഷ, ബെന്‍സണ്‍ എന്നിവര്‍ അവതാരകരായിരുന്നു.

ആരോഗ്യ മേഖലയില്‍ മികച്ച സേവനം കാഴ്ചവെച്ച നഴ്‌സുമാരെ ചടങ്ങില്‍ ആദരിച്ചു. യുഎന്‍എ റിയാദ് ഭാരവാഹികളായ രഞ്ജു, ശ്യാം, നിമിഷ തോമസ്, ഫെബ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജോയിന്റ് സെക്രട്ടറി ഡെന്നി സ്വാഗതവും ട്രഷറര്‍ ബിബി ജോയ് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






