Sauditimesonline

nurse 2
നഴ്‌സുമാരൊന്നിച്ചു, മനസ്സുകള്‍ മനംകവര്‍ന്നു; റിയാദില്‍ യുഎന്‍എ എയ്ഞ്ചല്‍ മീറ്റ്

പ്രവാസി കരുത്തിനെ വാനോളം പുകഴ്ത്തി അംബാസഡര്‍; ആദരം അര്‍പ്പിച്ച് ഫോര്‍ക്ക

റിയാദ്: സൗദി അറേബ്യയിലെ കാലാവധി പൂര്‍ത്തിയാക്കി ഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് മടങ്ങുന്ന ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന് ‘ഫോര്‍ക്ക റിയാദ്’ ആദരിച്ചു. വിവിധ ഇന്ത്യന്‍ പ്രവാസി സംഘടനകള്‍ സംയുക്തമായി സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിലാണ് ഫോര്‍ക്ക ഭാരവാഹികള്‍ അംബാസഡറെ ആദരിച്ചത്.

ചെയര്‍മാന്‍ റഹ്മാന്‍ മുനമ്പത്ത് അംബാസഡര്‍ക്ക് പൂച്ചെണ്ട് സമ്മാനിച്ചു. വൈസ് ചെയര്‍മാന്‍മാരായ ജയന്‍ കൊടുങ്ങല്ലൂര്‍, സൈഫ് കൂട്ടങ്ങള്‍, കരീം കാനാംപുറം, ചാരിറ്റി കണ്‍വീനര്‍ ഗഫൂര്‍ കൊയിലാണ്ടി, രക്ഷാധികാരികളായ ശിഹാബ് കൊട്ടുക്കാട്, സൈഫ് കായംകുളം എന്നിവര്‍ സംബന്ധിച്ചു.

സ്വീകരണത്തിന് നന്ദി പറഞ്ഞ അംബാസഡര്‍, സൗദിയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സന്നദ്ധസേവന മനോഭാവത്തെയും ഭാരതീയ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തുന്ന നിരന്തര ശ്രമങ്ങളെയും പ്രശംസിച്ചു. പ്രവാസി സമൂഹം നല്‍കിയ പിന്തുണയ്ക്ക് അദ്ദേഹം പ്രത്യേക നന്ദിയറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top