Sauditimesonline

noufal
'സഹവര്‍ത്തിത്വമാണ് ജീവിതസത്യം'; ജോസഫിന്റെ എഴുത്തുലോകവുമായി 'പ്രിയദര്‍ശിനി'

‘സഹവര്‍ത്തിത്വമാണ് ജീവിതസത്യം’; ജോസഫിന്റെ എഴുത്തുലോകവുമായി ‘പ്രിയദര്‍ശിനി’

റിയാദ്: ലോകത്തെ ഏറ്റവും വലിയ ജീവിതസത്യം സൗഹൃദവും സഹവര്‍ത്തിത്വവുമാണെന്ന് സാഹിത്യകാരന്‍ ജോസഫ് അതിരുങ്കല്‍. മനുഷ്യര്‍ പരസ്പരം അറിയാന്‍ ശ്രമിക്കാത്തതുകൊണ്ടാണ് സമൂഹത്തില്‍ കലഹങ്ങളും ആന്തരിക സംഘര്‍ഷങ്ങളും ഉണ്ടാകുന്നത്. മലയാളി ഉണ്ടായ കാലം മുതല്‍ കേള്‍ക്കുന്ന കഥയാണ് ‘മണ്ണാങ്കട്ടയും കരിയിലയും.’ മണ്ണാങ്കട്ടയുടെ മുകളില്‍ കരിയില ഇരുന്നാല്‍ മഴ പെയ്യുമ്പോള്‍ മണ്ണാങ്കട്ട അലിഞ്ഞുപോകാതെ കരിയില രക്ഷിക്കും. മണ്ണാങ്കട്ടയ്ക്ക് അടിയിലാണ് കരിയിലയെങ്കില്‍ കഠിനമായ കാറ്റില്‍ കരിയില പറന്നുപോകാതെ മണ്ണാങ്കട്ട കാത്തുസൂക്ഷിക്കും. പരസ്പരം ഇങ്ങനെ ചേര്‍ത്തുപിടിച്ചാല്‍ മാത്രമേ മനുഷ്യന് മുന്നോട്ട് പോകാന്‍ കഴിയൂ എന്ന വലിയൊരു ദാര്‍ശനിക സത്യമാണ് കഥ മുന്നോട്ട് വെക്കുന്നത്. കഥകളില്ലാതായാല്‍ മനുഷ്യന്‍ തന്നെ ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് സൗദി ചാപ്റ്റര്‍ സംഘടിപ്പിച്ച ‘എഴുത്തുകളും പുസ്തകങ്ങളും- ജോസഫിന്റെ എഴുത്തുലോകം’ സാഹിത്യ സംഗമത്തില്‍ എഴുത്തനുഭവങ്ങള്‍ പങ്കുവെക്കുകയായിരുന്നു അദ്ദേഹം. നൗഫല്‍ പാലക്കാടന്‍ അധ്യക്ഷത വഹിച്ചു. റഷീദ് കൊളത്തറ ഉദ്ഘാടനം ചെയ്തു. രഘുനാഥ് പരശ്ശിനിക്കടവ് ആമുഖ പ്രഭാഷണം നടത്തി. ഷിബു ഉസ്മാന്‍ സ്വാഗതവും സക്കീര്‍ ദാനത്ത് നന്ദിയും പറഞ്ഞു.

ബി.ആര്‍ വിപിന്‍, സുരേഷ് ശങ്കര്‍, സലിം പള്ളിയില്‍, വി.ജെ നസറുദ്ദീന്‍, അബ്ദുള്ള വല്ലാഞ്ചിറ, ഷിഹാബ് കൊട്ടുകാട്, ജോമോന്‍ സ്റ്റീഫന്‍, ജയന്‍ കൊടുങ്ങല്ലൂര്‍, സുരേഷ് ലാല്‍, നജീം കൊച്ചുകലുങ്ക്, അന്‍സാര്‍, ഖമര്‍ ബാനു അബ്ദുസ്സലാം, നിഖില സമീര്‍, സത്താര്‍ താമരത്ത്, യഹിയ കൊടുങ്ങല്ലൂര്‍, ഹിബ അബ്ദുസ്സലാം, അജ്മല്‍ എന്നിവര്‍ പ്രസംഗിച്ചു.

സജീര്‍ പൂഞ്ചുറ, സൈഫ് കായംകുളം, ഷംനാദ് കരുനാഗപ്പള്ളി,അമീര്‍ പട്ടണത്ത്, അസ്‌ക്കര്‍ കണ്ണൂര്‍, വിനീഷ് ഒതായി,ജലീല്‍ ആലപ്പുഴ,നാസര്‍ വലപ്പാട്, ബഷീര്‍ കോട്ടയം, സൈനുദ്ധീന്‍, ഹരീന്ദ്രന്‍ കണ്ണൂര്‍, ഹാഷിം പാപ്പിനിശേരി, ഷംസീര്‍ ഷാസ്, ജംഷീര്‍ ചെറുവണ്ണൂര്‍, അഷ്‌റഫ് പെരിന്തല്‍മണ്ണ, ഇസ്മായില്‍ പുളിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top