
റിയാദ്: മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യ പ്രതിഭ സലിം കുമാറിന്റെ നിര്യാണത്തില്‍ റിയാദ് ഒഐസിസി അനുശോചനം അറിയിച്ചു. ഹാസ്യത്തിന്റെ പുതുമയാര്‍ന്ന ശൈലിയിലൂടെ ലക്ഷക്കണക്കിന് ജനഹൃദയങ്ങള്‍ കീഴടക്കിയ ദേശീയ പുരസ്‌കാര ജേതാവിന്റെ വേര്‍പാട് കേരളത്തിനും മലയാള സിനിമയ്ക്കും മതേതര സമൂഹത്തിനും തീരാനഷ്ടമാണെന്ന് ഒഐസിസി പ്രസ്താവനയില്‍ പറഞ്ഞു.

ഹാസ്യനടന്‍ എന്നതിനപ്പുറം വ്യത്യസ്തമായ വേഷങ്ങളിലൂടെ അഭിനയത്തിന്റെ ആഴവും പരപ്പും തെളിയിച്ച കലാകാരനായിരുന്നു അദ്ദേഹം. സാധാരണക്കാരന്റെ ജീവിതവും വികാരങ്ങളും പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സലിം കുമാറിന് സാധിച്ചു. അവസാന നാളുകളില്‍ വരെ കേരളത്തിന്റെ സാമൂഹിക വിഷയങ്ങളില്‍ സജീവമായി ഇടപെട്ടു. മാത്രമല്ല, ജനങ്ങളുടെ വികാരങ്ങള്‍ക്ക് ശബ്ദമായി മാറിയെന്നും ഒഐസിസി അനുസ്മരിച്ചു.

കോണ്‍ഗ്രസ് പ്രസ്ഥാനം പ്രതിസന്ധികള്‍ നേരിട്ട കാലത്ത് പോലും അതിന്റെ ആശയങ്ങളോടും മതേതര മൂല്യങ്ങളോടും ഉറച്ചുനിന്ന വ്യക്തിത്വമായിരുന്നു സലിം കുമാര്‍. വാക്കുകള്‍ക്കും വരികള്‍ക്കും അപ്പുറമാണ് ഈ നഷ്ടം. ജനാധിപത്യം, മതേതരത്വം, സാമൂഹിക നീതി എന്നീ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ അദ്ദേഹം കാണിച്ച പ്രതിബദ്ധത എന്നും ഓര്‍മ്മിക്കപ്പെടുമെന്നും, ഒഐസിസി കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ആരാധകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






