Sauditimesonline

9 KEF
കെഇഎഫ്ആർ ടോക്സ്: സാങ്കേതിക വൈദഗ്ധ്യവും പ്രൊഫഷണൽ അനുഭവങ്ങളും പങ്കുവെച്ച് എൻജിനീയർമാർ

കെഇഎഫ്ആർ ടോക്സ്: സാങ്കേതിക വൈദഗ്ധ്യവും പ്രൊഫഷണൽ അനുഭവങ്ങളും പങ്കുവെച്ച് എൻജിനീയർമാർ

റിയാദ്: പ്രൊഫഷണല്‍ രംഗത്തെയും വ്യക്തി ജീവിതത്തിലെയും അറിവുകളും വൈദഗ്ധ്യങ്ങളും പങ്കുവെക്കാനായി കേരള എന്‍ജിനീയേഴ്‌സ് ഫോറം റിയാദ് ചാപ്റ്റര്‍ ‘കെഇഎഫ്ആര്‍ ടോക്‌സ്’ സംഘടിപ്പിച്ചു. റാഡിസണ്‍ ബ്ലൂ എയര്‍പോര്‍ട്ട് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഫോറം അംഗങ്ങളും കുടുംബാംഗങ്ങളും വിവിധ വിഷയങ്ങളില്‍ അനുഭവങ്ങള്‍പങ്കുവെച്ചു.

അംഗങ്ങളുടെ പ്രൊഫഷണല്‍ മികവ് വര്‍ധിപ്പിക്കുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ സര്‍ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് വേദി ഒരുക്കിയത്. പ്രവാസലോകത്തെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ വേദിയിലെത്തിയവര്‍ നടത്തിയ മികച്ച പ്രഭാഷണങ്ങള്‍ സദസ്സിന് പുത്തന്‍ അറിവുകള്‍ സമ്മാനിച്ചു.

അമീര്‍ ഖാന്‍, ഗൗരി പുമല്‍കുമാര്‍, മുഹമ്മദ് ഫാസില്‍, ഷഫാന മെഹ്‌റു മന്‍സില്‍, അജീഷ് കെ.ജെ, റമീസ് നൂര്‍ മഹല്‍, റഫ്‌സാദ് വാഴയില്‍, മെഹറൂഫ് എസ്, അമന്‍ ഫിറോസ്, സല്‍മാനുല്‍ ഫാരിസ്, സെയ്ന്‍ ഹാഷിം, അദ്‌നാന്‍ ഡാനിഷ് വടക്കന്‍ എന്നിവര്‍ പ്രസംഗിച്ചു. കെഇഎഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സുബിന്‍ റോഷന്‍ സ്വാഗതവും പ്രസിഡന്റ് അബ്ദുല്‍ നിസാര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top