Sauditimesonline

chinese-tourist
സൗദിയിലേക്ക് പറക്കാം, വിസയും ഹോട്ടലും ഒറ്റ ക്ലിക്കില്‍; ഇന്ത്യക്കാര്‍ക്ക് ബമ്പര്‍ ഓഫര്‍!

സൗദിയിലേക്ക് പറക്കാം, വിസയും ഹോട്ടലും ഒറ്റ ക്ലിക്കില്‍; ഇന്ത്യക്കാര്‍ക്ക് ബമ്പര്‍ ഓഫര്‍!

റിയാദ്: വിനോദസഞ്ചാര മേഖല ലക്ഷ്യമാക്കി സൗദി അറേബ്യ പ്രഖ്യാപിച്ച ‘പാക്കേജ് വിസ’ ആനുകൂല്യത്തിന് ഇന്ത്യക്കാര്‍ക്കും അര്‍ഹത. ആദ്യഘട്ടത്തില്‍ ആറ് രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കാണ് ഇ-വിസ ലഭ്യമാക്കുക. ഇന്ത്യക്കു പുറമെ ഈജിപ്ത്, ജോര്‍ദാന്‍, ബംഗ്ലാദേശ്, ഇന്തൊനേഷ്യ, മെക്‌സിക്കോ എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ളത്.

വിമാന ടിക്കറ്റ്, മന്ത്രാലയത്തിന്റെ ലൈസന്‍സുള്ള ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍, ടൂറിസ്റ്റ് വിസ എന്നിവ ഡിജിറ്റല്‍ ബുക്കിങ്ങില്‍ ഒരുമിച്ച് നേടാന്‍ കഴിയുന്നതാണ് പുതിയ വിസ പാക്കേജ്. വിസയ്ക്കായി എംബസികള്‍ സന്ദര്‍ശിക്കുകയോ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കുകയോ ചെയ്യേണ്ടതില്ല. 48 മണിക്കൂറിനകം വിസയും ഇന്‍ഷുറന്‍സും യാത്രാരേഖകളും ഇമെയിലില്‍ ലഭിക്കും. ടൂറിസം മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ട്രാവല്‍ ഏജന്‍സികള്‍ വഴിയാണ് സേവനമെന്നും മന്ത്രാലയം അറിയിച്ചു.

മൂന്നു മാസം കാലാവദിയുള്ള സിംഗിള്‍ എന്‍ട്രി വിസയാണ് അനുവദിക്കുക. കുറഞ്ഞത് 2 ദിവസവും പരമാവധി 88 ദിവസവും താമസിക്കാം. ആദ്യത്തെ രണ്ട് ദിവസം താമസത്തിന് മുതിര്‍ന്നവര്‍ക്ക് കുറഞ്ഞത് 4,000 റിയാലാണ് പാക്കേജ് നിരക്ക്. തുടര്‍ന്നുള്ള ഓരോ ദിവസത്തിനും 1,000 റിയാല്‍ അധികം നല്‍കണം. യാത്രാ പാക്കേജും വിസയും വെവ്വേറെ റദ്ദാക്കാനാകില്ല. പാക്കേജ് റദ്ദാക്കിയാല്‍ വിസയും റദ്ദാകും.

വിമാനയാത്രയ്ക്കും താമസത്തിനും പുറമേ വിനോദ പരിപാടികളുടെ ടിക്കറ്റുകളുംപാക്കേജില്‍ ഉള്‍പ്പെടുത്താം. മക്ക, മദീന എന്നിവിടങ്ങളിലെ ഉംറ സര്‍വീസുകള്‍ പാക്കേജില്‍ നേരിട്ട് ഉള്‍പ്പെടുത്തിയിട്ടില്ല. എങ്കിലും, ഇ-വിസയില്‍ സൗദിയിലെത്തുന്നവര്‍ക്ക് പുണ്യനഗരങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെവിടെയും യാത്ര ചെയ്യുന്നതിന് തടസ്സമില്ല. ഭാവിയില്‍ കൂടുതല്‍ രാജ്യങ്ങളെ ധപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top