നൗഫല്‍ പാലക്കാടന്‍

റിയാദ്: കൊറോണ വൈറസ് വ്യാപനം തടയുന്നതിന് കൂടുതല്‍ മുന്‍കരുതല്‍ നടപടികളുമായി സൗദി അറേബ്യ. റിയാദ്, മക്ക, മദീന എന്നീ മൂന്ന് പ്രവശ്യകളില്‍ കര്‍ഫ്യൂ സമയ ദൈര്‍ഘ്യം വര്‍ധിപ്പിച്ചു. ഉച്ചക്ക് മൂന്ന് മുതല്‍ രാവിലെ ആറു വരെയാണ് പുതിയ ഉത്തരവ് അനുസരിച്ചു കര്‍ഫ്യൂ നടപ്പാക്കുക.നാളെ മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. ആരോഗ്യ മന്ത്രാലയത്തിന്റെയും വിദഗ്ദ സമിതിയുടെയും ശുപാര്‍ശയെ തുടര്‍ന്ന് ഭരണാധികാരി സല്‍മാന്‍ രാജാവാണ് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഉത്തരവിട്ടു.
ഉത്തരവിലെ പ്രസക്തഭാഗങ്ങള്‍:
(ഒന്ന്) രാജ്യത്തെ പതിമൂന്ന് പ്രവിശ്യകളിലും ഒരു സ്ഥലത്തു നിന്നു മറ്റൊരിടത്തേക്ക് സഞ്ചരിക്കുന്നതിന് നിരോധനം (രണ്ട്) റിയാദ്, മക്ക, മദീന നഗരങ്ങളിലേക്കുളള പ്രവേശനം നിരോധിച്ചു. (മൂന്ന്) മാര്‍ച്ച് 26 മുതല്‍ ഉച്ചകഴിഞ്ഞ് 3 മുതല്‍ റിയാദ്, മക്ക, മദീന എന്നിവിടങ്ങളില്‍ കര്‍ഫ്യൂ പ്രാബല്യത്തില്‍ വരും. നിലവില്‍ വൈകുന്നേരം 7 മുതലാണ് കര്‍ഫ്യൂ ബാധകമാക്കിയിട്ടുളളത്. (നാല്) ആരോഗ്യം, ഭക്ഷണ വിതരണം, സേനാ വിഭാഗങ്ങള്‍, ഫാര്‍മസി തുടങ്ങിയവര്‍ക്കു മാത്രമാണ് കര്‍ഫ്യൂവില്‍ ഇളവ് അനുവദിക്കുന്നത്. (അഞ്ച്) ആരോഗ്യ മന്ത്രാലയം കര്‍ഫ്യൂ സമയം വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുന്നതിനനുസരിച്ച് മറ്റു നഗരങ്ങളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തും.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






