നൗഫല്‍ പാലക്കാടന്‍

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് പുതിയ 133 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 900 ആയി വര്‍ധിച്ചു. 29 രോഗികള്‍ സുഖം പ്രാപിച്ചു.
മക്കയില്‍ ഒരാള്‍ മരിച്ചു. 46 വയസുകാരനാണ് മരിച്ചതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം മദീനയില്‍ അഫ്ഗാന്‍ പൗരന്‍ മരിച്ചിരുന്നു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്നലെ വൈകുന്നേരം ഏഴ് മുതല്‍ നിലവിലുയുണ്ടായിരുന്നു കര്‍ഫ്യൂ മക്ക, മദീന, റിയാദ് എന്നീ പ്രവിശ്യകളില്‍ മാര്‍ച്ച് 26 മുതല്‍ ഉച്ചക്ക് 3ന് പ്രാബല്യത്തിലാകും. ഉച്ചക്ക് മൂന്ന് മുതല്‍ ഈ മൂന്ന് പ്രവിശ്യകളില്‍ സ്വകര്യ വാഹനങ്ങളോ ആളുകളോ പുറത്തിറങ്ങാന്‍ പാടില്ല. ആരോഗ്യ മേഖല ഉള്‍പ്പടെ കഴിഞ്ഞ ദിവസം കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയവര്‍ക്ക് മാത്രമാണ് ഇളവ് അനുവദിക്കുന്നത്. പ്രവിശ്യകളില്‍ നിന്ന് മറ്റ് പ്രാവശ്യകളിലേക്ക് യാത്ര വിലക്കും നാളെ മുതല്‍ പ്രാബല്യത്തിലാകും. ഭക്ഷ്യ വസ്തുക്കളും മരുന്നും ലഭ്യമാകാന്‍ ആവശ്യമായ ഒരുക്കങ്ങളെല്ലാം രാജ്യത്ത് നടത്തിയിട്ടുണ്ട്. നിയമ ലംഘനം പരിശോധിക്കാന്‍ രാജ്യത്ത് സുരക്ഷാ വകുപ്പുകള്‍ നാളെ ഉച്ചക്ക് മൂന്ന് മണി മുതല്‍ നിരത്തിലുണ്ടാകും. റെസ്‌റ്റോറന്റുകളിലും ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന ഇടങ്ങളിലും മുനിസിപ്പാലിറ്റി പരിശോധന കര്‍ശനമാക്കി. വ്യാജ ഉല്‍പന്നങ്ങളും പൂഴ്ത്തിവെപ്പും തടയാന്‍ വാണിജ്യ മന്ത്രാലയവും പരിശോധനസജീവമാക്കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






