Sauditimesonline

akg
നവകേരള മുന്നേറ്റത്തിന് ഇടത് സര്‍ക്കാര്‍ അനിവാര്യം: കേളി

റിയാദില്‍ മഴയും പൊടിക്കാറ്റും; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

റിയാദ് ബത്ഹയില്‍ ഫ്‌ളാറ്റില്‍ നിന്നു നിഖില സമീര്‍ പകര്‍ത്തിയ വീഡിയോ ദൃശ്യം.

റിയാദ്: റിയാദ് പ്രവിശ്യയില്‍ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ, പരിസ്ഥിതി അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ചിലയിടങ്ങളില്‍ കനത്ത മഴയും പൊടിക്കാറ്റും അനുഭവപ്പെടും. അന്തരീക്ഷത്തില്‍ കാറ്റ് വീശാനും പൊടിപടലം ഉയരാനും സാധ്യതയുണ്ട്. ഇത് ഹൃസ്വദൃഷ്ടി ഇല്ലാതാക്കുമെന്നും അതോറിറ്റി അറിയിച്ചു.

റിയാദിന് പുറമെ അല്‍ ഖര്‍ജ്, അദിരയ്യ, അദ്ദവാത്മി, അല്‍ സുല്‍ഫി, അല്‍ സലില്‍, അല്‍ ഗാത്, അല്‍ ഖുവയ്യ, അല്‍ മജ്മ, അല്‍ മുസാമിയ, താദഖ്, ഹോബ്ല, ബനി തമിം, റമാഹ്, ശഖ്‌റ, വാദി അല്‍ ദവാസിര്‍ എന്നിവിടങ്ങളിലും കാലാവസ്ഥയില്‍ മാറ്റം ഉണ്ടാകുമെന്ന് കാലാവസ്ഥാ, പരിസ്ഥിതി അതോറിറ്റി വ്യക്തമാക്കി.
റിയാദ് നഗരത്തില്‍ പലയിടങ്ങളിലും വൈകുന്നേരത്തോടെ ചാറ്റല്‍ മഴ അനുഭവപ്പെട്ടു. ബത്ഹ, മലസ്, ഒലയ്യ എന്നിവിടങ്ങളില്‍ സാമാന്യം നല്ല മഴലഭിച്ചു. ആസ്ത്മ, ശ്വാസകോശ രോഗം, അലര്‍ജി എന്നിവയുളളവര്‍ പൊടിപടലം മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top