Sauditimesonline

JEDDAH TOER PHOTO
ലോകത്തെ വെല്ലാന്‍ ജിദ്ദ ടവര്‍; കുതിപ്പ് കിലോമീറ്ററിലേക്ക്

ലോകത്തെ വെല്ലാന്‍ ജിദ്ദ ടവര്‍; കുതിപ്പ് കിലോമീറ്ററിലേക്ക്

ജിദ്ദ: ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കെട്ടിടമെന്ന പദവി ലക്ഷ്യമിട്ട് സൗദിയില്‍ നിര്‍മാണം പുരോഗമിക്കുന്ന ‘ജിദ്ദ ടവറിന്റെ’ 110 നിലകളുടെ നിര്‍മാണം പൂര്‍ത്തിയായി. ഇതോടെ മക്ക ക്ലോക്ക് ടവറിന് തൊട്ടുപിന്നിലായി സൗദിയിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കെട്ടിടമായി ജിദ്ദ ടവര്‍ മാറി. ടവറിന്റെ നിര്‍മാണം 2028ല്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

ഒരു കിലോമീറ്ററിലേറെ ഉയരത്തില്‍ നിര്‍മ്മിക്കുന്ന വന്‍കിട പദ്ധതിയുടെ നിര്‍മാണം ഇടക്കു നിര്‍ത്തിയിരുന്നു. 2025ല്‍ പുനരാരംഭിച്ചതിന് ശേഷം അതിവേഗമാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്. നിലവില്‍ ഓരോ 5 ദിവസവും ഒരു നില വീതം പൂര്‍ത്തിയാക്കിയാണ് നിര്‍മാണം.

ആഡംബര ഹോട്ടലുകള്‍, താമസ സൗകര്യങ്ങള്‍, കോര്‍പ്പറേറ്റ് ഓഫീസുകള്‍, വന്‍കിട വ്യാപാര കേന്ദ്രങ്ങള്‍ എന്നിവ ടവറിലുണ്ടാകും. ലോകത്തെ ഏറ്റവും ഉയര്‍ന്ന നിരീക്ഷണ കേന്ദ്രവും ജിദ്ദ ടവറിന്റെ ഭാഗമായി മാറും. സൗദി ശതകോടീശ്വരന്‍ പ്രിന്‍സ് അല്‍വലീദ് ബിന്‍ തലാലിന്റെ നേതൃത്വത്തിലുള്ള കിങ്ഡം ഹോള്‍ഡിങ് കമ്പനിയാണ് വമ്പന്‍ പദ്ധതി നടപ്പിലാക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top