Sauditimesonline

hail onam
നാടിന്റെ ഈണം, സൗഹൃദ താളം; ഹായിലില്‍ ഒരുമയുടെ പൊന്നോണം

റാക്കറ്റേന്താന്‍ ഡബ്ല്യുഎംഎഫ്; പുതിയ അങ്കക്കുപ്പായം പുറത്തിറക്കി

റിയാദ്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്ല്യുഎംഎഫ്) റിയാദ് കൗണ്‍സില്‍ ബാഡ്മിന്റണ്‍ ക്ലബ്ബിന്റെ ഔദ്യോഗിക ജഴ്‌സി പ്രകാശനം ചെയ്തു. റിയാദ് ദീദീസ് കോര്‍ട്ടില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ ജഴ്‌സിയുടെ അനാച്ഛാദനം നിര്‍വ്വഹിച്ചു.
ഡബ്ല്യുഎംഎഫ് ഗ്ലോബല്‍ സ്‌പോര്‍ട്‌സ് ഫോറം കോര്‍ഡിനേറ്റര്‍ ഡൊമിനിക് സാവിയോ, റിയാദ് കൗണ്‍സില്‍ പ്രസിഡന്റ് ബിന്‍യാമിന്‍ ബില്‍റു, നാഷണല്‍ കമ്മറ്റി പ്രസിഡന്റ് നിസാര്‍ പള്ളികശ്ശേരി എന്നിവര്‍ ചേര്‍ന്നാണ് ജഴ്‌സി പുറത്തിറക്കിയത്. കായികരംഗത്ത് പ്രവാസി മലയാളി കൂട്ടായ്മകളുടെ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ബാഡ്മിന്റണ്‍ ക്ലബ്ബിന്റെ പ്രയാണം.

ചടങ്ങില്‍ നൗഷാദ് ആലുവ, കബീര്‍ പട്ടാമ്പി, സാനു മാവേലിക്കര എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അന്‍സാര്‍ വര്‍ക്കല, റിയാസ് വണ്ടൂര്‍, സനീഷ് നസീര്‍, രാഹുല്‍ രവീന്ദ്രന്‍, സുബിന്‍, സിജോയ്, ഷെമീന അന്‍സാര്‍, മിനുജ മുഹമ്മദ്, ജാസ്മിന്‍ റിയാസ്, അന്‍സാര്‍ ആലുവ, സന്തോഷ്, സഞ്ജു, യാസര്‍ കരുവാരകുണ്ട് തുടങ്ങി നിരവധി ഭാരവാഹികളും കായികപ്രേമികളും പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top