
ഹായില്‍: പ്രവാസത്തിരക്കുകള്‍ക്കിടയിലും നാടിന്റെ ഓണസ്മരണകള്‍ തൊട്ടുണര്‍ത്തി ബെസ്റ്റ് വേ കള്‍ച്ചറല്‍ സൊസൈറ്റി ഹായില്‍ യൂണിറ്റ് ഓണം ആഘോഷിച്ചു. വിഭവ സമൃദ്ധമായ ഓണസദ്യയും സൗഹൃദ സംഗമവും ഒരുക്കിയായിരുന്നു ഘോഷം. അറഫ ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നൂറുകണക്കിന് പ്രവാസികളും കുടുംബങ്ങളും പങ്കെടുത്തു.

ബെസ്റ്റ് വേ ഹായില്‍ എക്‌സിക്യൂട്ടീവ് അംഗം റജീസ് ഇരിട്ടി അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ ചാന്‍സ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. നാട്ടിലെ ഓണാഘോഷങ്ങളുടെ അതേ ഗൃഹാതുരത്വത്തോടെ പ്രവാസ ലോകത്തും ഇത്തരം കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നത് പ്രവാസി മനസ്സുകള്‍ക്ക് നല്‍കുന്ന കുളിര്‍മ ചെറുതല്ലെന്ന് അദ്ദേഹം പറഞ്ഞു. ബെസ്റ്റ് വേ എക്‌സിക്യൂട്ടീവ് അംഗം സന്തോഷ് കുമാര്‍, സാമൂഹിക പ്രവര്‍ത്തകരായ അഫ്‌സല്‍ കായംകുളം, നൗഫല്‍ പറക്കുന്ന്, പുഷ്പന്‍ ബേത്തൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഹായില്‍ മേഖലയിലെ നിരവധി ബെസ്റ്റ് വേ ഡ്രൈവര്‍മാരും അവരുടെ കുടുംബാംഗങ്ങളും ഒത്തുചേര്‍ന്നപ്പോള്‍ സൗഹൃദ സംഗമം നാടിന്റെ ഉത്സവച്ഛായ അണിഞ്ഞു. ബെസ്റ്റ് വേ ഹായില്‍ യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗം അഷ്‌റഫ് നരിക്കുനി നന്ദി പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






