
റിയാദ്: വേനലവധിക്ക് ശേഷം റിയാദ് സലഫി മദ്രസയിലെ ക്ലാസുകള്‍ സെപ്റ്റംബര്‍ 4 വെള്ളി മുതല്‍ പുനരാരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ കൃത്യസമയത്ത് എത്തിച്ചേരണമെന്നും പഠനപ്രവര്‍ത്തനങ്ങളില്‍ സജീവമാകണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.

സൗദി ഇസ്‌ലാമിക മതകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ കീഴില്‍ മൂന്ന് പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് റിയാദ് സലഫി മദ്രസ. മതപഠനത്തിന് പുറമേ മലയാള ഭാഷാ പഠനം, വിദ്യാര്‍ഥികളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ വളര്‍ത്തുന്നതിനുള്ള പാഠ്യേതര പരിപാടികള്‍, ടീനേജ് ക്ലാസുകള്‍, രക്ഷിതാക്കള്‍ക്കുള്ള പ്രത്യേക ബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിവയും ഇവിടെ സംഘടിപ്പിച്ചു വരുന്നുണ്ട്. മദ്രസ പ്രവേശനത്തിനും മറ്റ് വിവരങ്ങള്‍ക്കുമായി 0562508011 എന്ന നമ്പറില്‍ ഓഫീസ് സെക്രട്ടറിയുമായി ബന്ധപ്പെടണം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






