Sauditimesonline

keli prediction
ലോക കപ്പ്: പ്രവചന മത്സര വിജയികളെ ആദരിച്ച് കേളി

ഹായില്‍ നവോദയ ഓണാഘോഷം

അഫ്‌സല്‍ കായംകുളം

ഹായില്‍: ഹായില്‍ നവോദയ സാംസ്‌കാരിക വേദിയും അല്‍ ഹബീബ് മെഡിക്കല്‍ സെന്ററും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു. നവോദയയുടെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടി പ്രവാസലോകത്ത് ഓണത്തിന്റെ തനിമയും ഒരുമയും വിളിച്ചോതുന്നതായിരുന്നു.

സാംസ്‌കാരിക സമ്മേളനം അല്‍ ഖസീം പ്രവാസി സംഘം ജനറല്‍ സെക്രട്ടറി ഉണ്ണി കണിയാപുരം ഉദ്ഘാടനം ചെയ്തു. അല്‍ ഹബീബ് മെഡിക്കല്‍ സെന്റര്‍ എംഡി നിസാം അലി പറക്കോട്, ബഷീര്‍ മാള, ഫൈസല്‍ ലുലു, അഫ്‌സല്‍ കായംകുളം, മനോജ് സീറ്റിഫഌവര്‍, ജസീല്‍ കുന്നക്കാവ്, ഹര്‍ഷാദ് കോഴിക്കോട്, സോമരാജ് ഏലംകുളം, രാജേഷ് കണ്ണൂര്‍, പ്രശാന്ത് കണ്ണൂര്‍ എന്നിവര്‍ പ്രസംഗിച്ചു. നാടിന്റെ ഓര്‍മകള്‍ പുതുക്കിയ ആഘോഷത്തില്‍ പായസ മത്സരവും വിവിധ കലാപരിപാടികളും അരങ്ങേറി. ഹായിലിലെ നൂറുകണക്കിന് പ്രവാസികളും കുടുംബങ്ങളും ആഘോഷ പരിപാടികളില്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top