Sauditimesonline

obit
പക്ഷാഘാതം: കേളി പ്രവര്‍ത്തകന്‍ റിയാദില്‍ നിര്യാതനായി

പക്ഷാഘാതം: കേളി പ്രവര്‍ത്തകന്‍ റിയാദില്‍ നിര്യാതനായി

റിയാദ്: പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കേളി കലാസാംസ്‌കാരിക വേദി അസീസിയ ഏരിയ സിമന്റ് യൂണിറ്റ് അംഗം പാലക്കാട് സ്വദേശി യൂസഫ് പി.പി. (53) റിയാദില്‍ നിര്യാതനായി. ശുമൈസി ആശുപത്രിയിലായിരുന്നു അന്ത്യം.

23 വര്‍ഷമായി റിയാദില്‍ പ്രവാസിയായ യൂസഫ് കടകളിലേക്ക് ആവശ്യമായ പച്ചക്കറികളും ഇതര ഇത്പ്പന്നങ്ങളും വിതരണം നടത്തുന്ന ജോലിയായിരുന്നു. താമസസ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയതോടെ സുഹൃത്തുക്കളും ഭാര്യാസഹോദരനും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. അസുഖവിവരം അറിഞ്ഞ് മൂത്ത മകന്‍ റോഷന്‍ കഴിഞ്ഞദിവസം റിയാദിലെത്തി. പാലക്കാട് മണ്ണാര്‍ക്കാട് കൊട്ടോപ്പാടം പൂച്ചപ്പാറ പരേതരായ കുഞ്ഞലവി–തിത്തു ദമ്പതികളുടെ മകനാണ്. ഭാര്യ: പിലാശ്ശേരി ഷിബ്‌ന. നാല് മക്കളുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ക്ക് കേളി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റിയുടെയും അസീസിയ ഏരിയ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top