Sauditimesonline

COJOINED
വേര്‍പിരിഞ്ഞ് പുതിയ ജീവിതത്തിലേക്ക്: ജാന്‍സിക്കും ഡെയ്‌സിക്കും ഇനി സ്വതന്ത്രമായി പറക്കാം

ഭരണഘടന നെഞ്ചിലേറ്റി പ്രതിരോധ വലയം; ഡല്‍ഹി സമരത്തിന് റിയാദില്‍ ഐക്യദാര്‍ഢ്യം

റിയാദ്: തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങി പ്രവര്‍ത്തിക്കുന്നുവെന്ന ആക്ഷേപത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടികളും വിദ്യാര്‍ത്ഥികളും നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റിയാദ് ഒഐസിസി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ഒഐസിസി നേതാക്കളും പ്രവര്‍ത്തകരും ബത്ഹ സബര്‍മതിയില്‍ പ്രതിഷേധ വലയം തീര്‍ത്തു.

ജനാധിപത്യ മൂല്യങ്ങളും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു പ്രതിഷേധം. ജനാധിപത്യ സംവിധാനങ്ങളുടെ നിഷ്പക്ഷതയും സ്വതന്ത്രമായ പ്രവര്‍ത്തനവും ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും, ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത സംരക്ഷിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
ബത്ഹ സബര്‍മതിയില്‍ നടന്ന പരിപാടിയില്‍ ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട് കുന്ന് അധ്യക്ഷത വഹിച്ചു. ഒഐസിസി മുന്‍ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ പരിപാടി ഉദ്ഘാടനം ചെയ്തു.

രഘുനാഥ് പറശ്ശിനിക്കടവ്, മുഹമ്മദലി മണ്ണാര്‍ക്കാട്, നൗഫല്‍ പാലക്കാടന്‍, ബാലു കുട്ടന്‍, സക്കീര്‍ ദാനത്ത്, ഹക്കീം പട്ടാമ്പി, അശ്‌റഫ് മേച്ചേരി, നാദിര്‍ഷാ റഹ്മാന്‍, ബഷീര്‍ കോട്ടക്കല്‍, ഷാജി മഠത്തില്‍, നാസര്‍ വലപ്പാട്, ഒമര്‍ ഷരീഫ് എന്നിവര്‍ സംസാരിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ട്രഷറര്‍ സന്തോഷ് വിളയില്‍ നന്ദിയും രേഖപ്പെടുത്തി.

നാസര്‍ മാവൂര്‍, മൊയ്തീന്‍ മണ്ണാര്‍ക്കാട്, മജു സിവില്‍ സ്‌റ്റേഷന്‍, സൈനുദ്ധീന്‍ വല്ലപ്പുഴ, റിയാസ് ആസാദ്, റഫീഖ് പട്ടാമ്പി, ഷിബു ഉസ്മാന്‍, ഷംസീര്‍ പാലക്കാട്, സിദ്ധീഖ് പന്നിയങ്കര, ഷമീര്‍ ബാബു മാവൂര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും സംരക്ഷണത്തിനായുള്ള പോരാട്ടങ്ങള്‍ക്ക് പ്രവാസി സമൂഹത്തിന്റെ ശക്തമായ പിന്തുണ അറിയിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകര്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top