Sauditimesonline

COJOINED
വേര്‍പിരിഞ്ഞ് പുതിയ ജീവിതത്തിലേക്ക്: ജാന്‍സിക്കും ഡെയ്‌സിക്കും ഇനി സ്വതന്ത്രമായി പറക്കാം

സൗദിക്ക് ഐക്യദാര്‍ഢ്യം; ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഇന്ത്യ. ഒക്ടോബര്‍ 10ന് നടന്ന ഭീരുത്വം നിറഞ്ഞ ആക്രമണം ഉള്‍പ്പെടെയുള്ളവയില്‍ ജീവഹാനിയും പരിക്കും സ്വത്തുക്കള്‍ക്ക് നാശനഷ്ടവും സംഭവിച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സാധാരണക്കാര്‍ക്കും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെയുള്ള തുടര്‍ച്ചയായ ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ല. ഇവ ഉടന്‍ അവസാനിപ്പിക്കണം. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതില്‍ സൗദി അറേബ്യയിലെ ഭരണകൂടത്തോടും ജനങ്ങളോടും ഇന്ത്യ പൂര്‍ണ്ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. മേഖലയില്‍ എത്രയും വേഗം സമാധാനവും സാധാരണ നിലയും തിരിച്ചെത്തുമെന്നു പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top