
സൗദിയിലെ റിയാദ് കിംഗ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിന് നേരെ ഇന്നലെ ഉണ്ടായ ആക്രമണത്തില് 12 പേര് കൊല്ലപ്പെട്ടു. 309 പേര്ക്ക് പരിക്കേറ്റതായും സിവില് ഏവിയേഷന് ജനറല് അതോറിറ്റി സ്ഥിരീകരിച്ചു. തുടര്ച്ചയായ മൂന്നാം ദിവസമാണ് റിയാദ് എയര്പോര്ട്ട് ലക്ഷ്യമാക്കി ആക്രമണം.
കൊല്ലപ്പെട്ടവരില് 4 പേര് സൗദി പൗരന്മാരും ബാക്കിയുള്ളവര് വിവിധ രാജ്യങ്ങളില് നിന്നുള്ളവരാണ്. രണ്ട് ബംഗ്ലാദേശ് സ്വദേശികള്ക്കു പുറമെ, അമേരിക്ക, ഈജിപ്ത്, ജോര്ദാന്, സിറിയ, ഫലസ്തീന്, സുഡാന് എന്നിവിടങ്ങളില് നിന്നുളള ഓരോ പൗരന്മാരുമാണ് മരിച്ചത്.

ആക്രമണത്തില് പരിക്കേറ്റ 309 പേരും റിയാദിലെ വിവിധ ആശുപത്രികളില് ചികിത്സയിലാണ്. ഇതില് ചിലരുടെ നില ഗുരുതരമാണെന്ന് അധികൃതര് വ്യക്തമാക്കി. മൂന്ന് ദിവസത്തിനിടെ റിയാദ്, അബ്ഹ വിമാനത്താവളങ്ങളില് നടന്ന ആക്രമണങ്ങളില് ഇതോടെ 15 പേര് കൊല്ലപ്പെടുകയും 345 പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു.

അതിനിടെ, ദമ്മാം കിംഗ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തിന് സമീപം ഇന്നലെ മിസൈല് പതിച്ചതായി സഖ്യസേന വക്താവ് കേണല് തുര്ക്കി അല് മാലിക്കി അറിയിച്ചു.
വാര്ത്തകള് വാട്സ്ആപ്പില് ലഭിക്കാന് ലിങ്കില് ക്ലിക്ക് ചെയ്യൂ…
വാര്ത്തകള് editor@sauditimesonline.com എന്ന വിലാസത്തില് ഇമെയില് ചെയ്യുക. വാര്ത്തകള് അയക്കുന്നവര് പേരും മൊബൈല് നമ്പരും എഴുതാന് മറക്കരുത്.






