Sauditimesonline

SONY
പ്രവാസി നേതാവിന് യാത്രയയപ്പും ജേണലിസം റാങ്ക് ജേതാവിന് സ്വീകരണവും

പ്രവാസി നേതാവിന് യാത്രയയപ്പും ജേണലിസം റാങ്ക് ജേതാവിന് സ്വീകരണവും

മുഹമ്മദ് കല്ലിങ്ങല്‍

റിയാദ്: ഒന്നരപ്പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഒഐസിസി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി സോണി പാറക്കലിന് റിയാദ് ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ പഠനപരിശീലന കേന്ദ്രം ‘കളരി’ യാത്രയയപ്പ് നല്‍കി. ബത്ഹ സബര്‍മതിയില്‍ നടന്ന പരിശീലന പരിപാടിയില്‍ നടന്ന ചടങ്ങില്‍ സെന്‍ട്രല്‍ കമ്മിറ്റി മുന്‍ പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ യോഗം ഉദ്ഘാടനം ചെയ്തു. കളരി ലീഡര്‍ അഡ്വ. എല്‍.കെ. അജിത് ഉപഹാരം സമ്മാനിച്ചു.

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച ജേണലിസം ട്രെയിനിങ് കോഴ്‌സില്‍ ഒന്നാം റാങ്ക് നേടിയ സീന അജിമോനെ ചടങ്ങില്‍ ആദരിച്ചു. ജേണലിസം കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയ അഡ്വ. എല്‍.കെ. അജിത്, നിയാഫ് വലിയത്ത്, മുഹമ്മദ് കല്ലിങ്ങല്‍ എന്നിവരെയും അനുമോദിച്ചു.

വിവിധ വിഷയങ്ങളിലെ സമഗ്ര പഠനം, പ്രബന്ധരചന, പ്രസംഗകല തുടങ്ങിയവയില്‍ പരിശീലനം നല്‍കുന്ന കൂട്ടായ്മയാണ് ‘കളരി’. അഷ്‌റഫ് ഹമീദ്, ഹാറൂന്‍ റഷീദ് മുക്കം, സമീര്‍ മാളിയേക്കല്‍, റിയാസ് ആസാദ്, സൈനുദ്ദീന്‍, നിയാഫ് വലിയത്ത്, മുഹമ്മദ് കല്ലിങ്ങല്‍, റിജോ ഡൊമിനിക്കോസ്, മുജീബ് ചാവക്കാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. റഫീഖ് പട്ടാമ്പി സ്വാഗതവും നാദിര്‍ഷ റഹിമാന്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top