
റിയാദ്: റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇന്ന് ഉച്ചയോടെ ആക്രമണം ഉണ്ടായതായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി സ്ഥിരീകരിച്ചു. സുരക്ഷാ സാഹചര്യങ്ങളും നാശനഷ്ടങ്ങളും പൂര്‍ണ്ണമായി വിലയിരുത്തുന്നതുവരെ വിമാനത്താവളത്തിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായും അതോറിറ്റി അറിയിച്ചു.

രാജ്യത്തെ സിവില്‍ വ്യോമയാന കേന്ദ്രങ്ങളെ ലക്ഷ്യമാക്കി തുടര്‍ച്ചയായി നടന്നുവരുന്ന ആസൂത്രിതമായ ആക്രമണങ്ങളുടെ ഭാഗമാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ കൃത്യമായ എണ്ണം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവിട്ടില്ല.
വിവിധ ഏജന്‍സികളുമായി സഹകരിച്ച് വിമാനത്താവളത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുകയാണ്. ആക്രമണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






