Sauditimesonline

COJOINED
വേര്‍പിരിഞ്ഞ് പുതിയ ജീവിതത്തിലേക്ക്: ജാന്‍സിക്കും ഡെയ്‌സിക്കും ഇനി സ്വതന്ത്രമായി പറക്കാം

ആവേശം സ്മാഷ് ചെയ്ത് ‘തലശ്ശേരി ബാഡ്മിന്റണ്‍ ലീഗ്’

റിയാദ്: കോര്‍ട്ടില്‍ ആവേശത്തിന്റെ പൂത്തിരി കത്തിച്ച് റിയാദ് തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച തലശ്ശേരി ബാഡ്മിന്റണ്‍ ലീഗ് സീസണ്‍-5 പൂര്‍ത്തിയായി. റിയാദിലെ റാഇദ് പ്രോ കോര്‍ട്ടില്‍ നടന്ന പോരാട്ടങ്ങളില്‍ പ്രവാസി മലയാളികളുടെ വന്‍ പങ്കാളിത്തമാണ് ദൃശ്യമായത്. പുരുഷന്മാരുടെ ഫ്‌ലൈറ്റ്-1, ഫ്‌ലൈറ്റ്-2, ബോയ്‌സ് ഡബിള്‍സ്, ഗേള്‍സ് സിംഗിള്‍സ് വിഭാഗങ്ങളിലായി അരങ്ങേറിയ മത്സരങ്ങള്‍ കാണാന്‍ കുടുംബങ്ങളടക്കം വന്‍ കാണികളുടെ നിരയുമെത്തി.

കടുത്ത പോരാട്ടം നടന്ന പുരുഷന്മാരുടെ ഫ്‌ലൈറ്റ്-1 വിഭാഗത്തില്‍ 12 ടീമുകള്‍ മാറ്റുരച്ചു. ആവേശം അവസാന നിമിഷം വരെ നീണ്ട ഫൈനലില്‍ ഷുഹൈബ് കക്കോട്ട് പുതിയപുരയില്‍-നസീര്‍ ഇസ്മയില്‍ സഖ്യം 21 എന്ന സെറ്റുകള്‍ക്ക് ഷഫീക്ക് വി.സി സ്വാലിഹ് സഖ്യത്തെ വീഴ്ത്തി കിരീടം നേടി.
18 ടീമുകള്‍ ആറു ഗ്രൂപ്പുകളിലായി കളത്തിലിറങ്ങിയ ഫ്‌ലൈറ്റ്-2 വിഭാഗത്തില്‍ റിയാസ് ഇ.വി-മുഹമ്മദ് റംഷാദ് സഖ്യം ജേതാക്കളായി. ഫൈനലില്‍ സമാല്‍ അബ്ദുല്‍ ഗഫൂര്‍-റസല്‍ കേളോത്ത് സഖ്യത്തെ 2-1നാണ് കീഴടക്കിയത്.

ആറു ടീമുകള്‍ അണിനിരന്ന ബോയ്‌സ് ഡബിള്‍സ് വിഭാഗത്തില്‍ യുവിന്‍ അഭിലാഷ്-റക്കാന്‍ ജംഷീദ് കൂട്ടുകെട്ടാണ് ചാമ്പ്യന്മാരായത്. ഫൈനലില്‍ ഇഹാന്‍ ജഫ്ഷിദ്-റെഹാന്‍ റഫ്‌സാദ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (20) തോല്‍പ്പിച്ചു. സ്‌കോര്‍: 15-13, 17-15. ഗേള്‍സ് സിംഗിള്‍സ് വിഭാഗത്തില്‍ ആയില ഹാരിഫ് ട്രോഫി സ്വന്തമാക്കി. ഫൈനലില്‍ ഹവ്വ അബ്ദുല്‍ ഫത്താഹിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (10-2, 10-2) തകര്‍ത്താണ് ആയില ചാമ്പ്യന്‍പട്ടം അണിഞ്ഞത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top