
റിയാദ്: റിയാദ് ഇന്റര്നാഷണല് ഇന്ത്യന് സ്കൂളില് നാളെ (ഒക്ടോബര് 18) മുതല് ക്ലാസുകള് പുനരാരംഭിക്കും. സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സ്കൂള് പ്രിന്സിപ്പല് മൈമൂന അബ്ബാസ് അറിയിച്ചു.

തടസ്സപ്പെട്ട പി.ടി2, യു.ടി2 പരീക്ഷകള് തിങ്കളാഴ്ച (ഒക്ടോബര് 19) മുതല് നേരത്തെ നിശ്ചയിച്ച ടൈംടേബിള് പ്രകാരം നടക്കും. ഒമ്പത് മുതല് പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്ത്ഥികളുടെ റെമിഡിയല് ക്ലാസുകളും നാളെ (ഞായര്) മുതല് ആരംഭിക്കും. വിദ്യാഭ്യാസ മന്ത്രാലയത്തില് നിന്ന് കൂടുതല് നിര്ദ്ദേശങ്ങള് ലഭ്യമാകുന്നതനുസരിച്ച് വിവരങ്ങള് രക്ഷിതാക്കളെ അറിയിക്കുമെന്നും പ്രിന്സിപ്പല് രക്ഷിതാക്കള്ക്ക് അയച്ച നോട്ടീസില് വ്യക്തമാക്കി.

വാര്ത്തകള് വാട്സ്ആപ്പില് ലഭിക്കാന് ലിങ്കില് ക്ലിക്ക് ചെയ്യൂ…
വാര്ത്തകള് editor@sauditimesonline.com എന്ന വിലാസത്തില് ഇമെയില് ചെയ്യുക. വാര്ത്തകള് അയക്കുന്നവര് പേരും മൊബൈല് നമ്പരും എഴുതാന് മറക്കരുത്.






