Sauditimesonline

kef
ഓണക്കളികളില്‍ ആവേശപ്പോരാട്ടം; കരുത്തുകാട്ടി 'മഞ്ഞക്കൊമ്പന്‍സ്'

ഓണപ്പെരുമയില്‍ റിയാദ്; സാംസ്‌കാരിക വിരുന്നൊരുക്കി കേളി ‘ആര്‍പ്പോ 2026’

റിയാദ്: പ്രവാസി മലയാളികളുടെ ഹൃദയങ്ങളില്‍ ഓണപ്പെരുമയുടെ അലയൊലികള്‍ തീര്‍ത്ത് കേളി കലാസാംസ്‌കാരിക വേദി ഒലയ്യ ഏരിയയും കേളി കുടുംബവേദിയും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷം ‘ആര്‍പ്പോ 2026’ പ്രൗഢഗംഭീരമായി അരങ്ങേറി. റിയാദിലെ ഷോല മാളില്‍ നടന്ന ആഘോഷം കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും ഓണപ്പെരുമയും വിളിച്ചോതുന്ന അവിസ്മരണീയ സാംസ്‌കാരിക വിരുന്നായി മാറി.

പ്രവാസി മലയാളികളുടെ ഹൃദയം കവര്‍ന്ന് മാവേലി വരവേല്പ്, തിരുവാതിര, തെയ്യം, പരുന്താട്ടം, നാടന്‍പാട്ടുകള്‍, വയലിന്‍കീബോര്‍ഡ് ഫ്യൂഷന്‍, ഡിജെ സംഗീതം എന്നിവ ആഘോഷത്തിന് മിഴിവേകി. പൂക്കളം, ഊഞ്ഞാല്‍, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ പരിപാടിയുടെ മാറ്റുകൂട്ടി. കേളി, കുടുംബവേദി അംഗങ്ങള്‍ അവതരിപ്പിച്ച കലാകായിക പരിപാടികള്‍ കാണികള്‍ക്ക് ഹൃദ്യമായ അനുഭവം പകര്‍ന്നു.
സാംസ്‌കാരിക സമ്മേളനം കേളി സാംസ്‌കാരിക കമ്മിറ്റി കണ്‍വീനര്‍ സതീഷ് കുമാര്‍ വളവില്‍ ഉദ്ഘാടനം ചെയ്തു. ഒലയ്യ ഏരിയ പ്രസിഡന്റ് റിയാസ് പള്ളാട്ട് അധ്യക്ഷത വഹിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ നിജിത് ആമുഖപ്രഭാഷണം നടത്തി. രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, സെക്രട്ടറി സുനില്‍, പ്രസിഡന്റ് ഗഫൂര്‍ ആനമങ്ങാട്, ഫിറോസ് തയ്യില്‍, സെബിന്‍ ഇഖ്ബാല്‍, സുരേന്ദ്രന്‍ കൂട്ടായി, ഷാജി റസാഖ്, ഷൈജു എന്നിവര്‍ ആശംസകളര്‍പ്പിച്ചു. നൗഫല്‍ യു.സി. സ്വാഗതവും കുടുംബവേദി സെക്രട്ടറി ഷഹീബ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top