
റിയാദ്: ചെണ്ടമേളത്തിന്റെ ആവേശവും മാവേലിത്തമ്പുരാന്റെ തിരുവരവും ഹൃദ്യമായി മാറിയ കേരള എന്‍ജിനീയേഴ്സ് ഫോറം (കെ.ഇ.എഫ്) റിയാദ് ചാപ്റ്റര്‍ ഓണാഘോഷം വിസ്മയമായി. നൂറുകണക്കിന് പ്രവാസി കുടുംബങ്ങളുടെ പങ്കാളിത്തവും വര്‍ണാഭമായ കലാപരിപാടികളും കേരളീയ തനിമയുടെ നേര്‍ക്കാഴ്ചയായി മാറി.

പരിപാടികള്‍ പ്രസിഡന്റ് അബ്ദുല്‍ നിസാര്‍ ഉദ്ഘാടനം ചെയ്തു. മേളം റിയാദ് അവതരിപ്പിച്ച ശിങ്കാരിമേളവും കെ.ഇ.എഫ്. അംഗങ്ങളുടെ തിരുവാതിരക്കളിയും അരങ്ങേറി. കലാലയ ഓര്‍മ്മകളുടെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന വൈവിധ്യമാര്‍ന്ന കായിക മത്സരങ്ങളായിരുന്നു പ്രധാന ആകര്‍ഷണം. 4 ടീമുകളായി തിരിഞ്ഞു മാറ്റുരച്ച മത്സരങ്ങളില്‍ ‘മഞ്ഞക്കൊമ്പന്സ്’ ഒന്നാം സ്ഥാനവും ‘ചിങ്ങപ്പട’ രണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്ക് പ്രത്യേക ഉപഹാരങ്ങള്‍ സമ്മാനിച്ചു. അജയ് ശങ്കര്‍, സന്ദീപ് ആനന്ദ്, ശ്യാം, അമ്മു പ്രസാദ്, ആബിക്ക്, സയിദ് ഗവാസ്ക്കര്‍ എന്നിവര്‍ നേതൃത്വം നല്കി.

വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






