Sauditimesonline

CHILLA
സ്ത്രീപക്ഷ ചിന്തകളും വായനാനുഭവങ്ങളും; 'ചില്ല' പുസ്തക ചര്‍ച്ച

സ്ത്രീപക്ഷ ചിന്തകളും വായനാനുഭവങ്ങളും; ‘ചില്ല’ പുസ്തക ചര്‍ച്ച

റിയാദ്: സ്ത്രീപക്ഷ രചനകളും സാമൂഹിക യാഥാര്‍ഥ്യങ്ങളും ചര്‍ച്ച ചെയ്ത് ‘ചില്ല’ സര്‍ഗവേദിയുടെ ഒക്ടോബര്‍ മാസംപുസ്തക വായന ശ്രദ്ധേയമായി. റിയാദ് ലുഹ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ വ്യത്യസ്ത പ്രമേയങ്ങളിലുള്ള നാല് കൃതികളുടെ വായനാനുഭവങ്ങള്‍ ചര്‍ച്ച ചെയ്തു.

കമ്മ്യൂണിസ്റ്റ് നേതാവ് ബൃന്ദ കാരാട്ടിന്റെ ‘ഹിന്ദുത്വ ആന്‍ഡ് വയലന്‍സ് എഗെയ്ന്‍സ്റ്റ് വിമന്‍’ എന്ന കൃതിയുടെ വായനാനുഭവം പങ്കുവെച്ച് ഷഹീബ വി.കെ. പരിപാടിക്ക് തുടക്കം കുറിച്ചു. ബില്‍ക്കിസ് ബാനു കേസ്, മണിപ്പൂര്‍ അതിക്രമങ്ങള്‍ തുടങ്ങിയ സംഭവങ്ങളും ഭരണകൂടത്തിന്റെയും പോലീസിന്റെയും നിലപാടുകളും പുസ്തകം വിശകലനം ചെയ്യുന്നതായി അവര്‍ വിശദീകരിച്ചു.

സി.എസ്. ചന്ദ്രികയുടെ ‘കാന്തല്‍’ എന്ന നോവലിന്റെ വായന മൂസ കൊമ്പനും, വൈക്കം മുഹമ്മദ് ബഷീറിന്റെ ‘വിഖ്യാതമായ ഓര്‍മ്മക്കുറിപ്പുകള്‍’ എന്ന കൃതിയിലെ ‘അമ്മ’ എന്ന കഥ ഷംസുദ്ദീന്‍ മച്ചിഞ്ചേരിയും അവതരിപ്പിച്ചു. എം.ടി. വാസുദേവന്‍ നായരുടെ ‘മഞ്ഞ്’ എന്ന നോവലിന്റെ വായനാനുഭവം ഷബി അബ്ദുല്‍സലാമും പങ്കുവെച്ചു.

വായനയ്ക്കുശേഷം നടന്ന ചര്‍ച്ചയില്‍ വിപിന്‍കുമാര്‍, സീബ കൂവാട്, ഷിംന സീനത്ത്, റഫീഖ് പന്നിയങ്കര, രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. അലിയുടെ ‘ഗാന്ധിത്തൊടല്‍മാല’ എന്ന കവിത സുഭാഷ് സദസ്സില്‍ അവതരിപ്പിച്ചു. നാസര്‍ കാരക്കുന്ന് മോഡറേറ്ററായിരുന്നു. സുരേഷ് ലാല്‍ ചര്‍ച്ചകള്‍ ഉപസംഹരിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top