
റിയാദ്: സൗദി അറേബ്യയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പുകയില ഉല്പന്നങ്ങള് വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി. 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പുകയില ഉല്പന്നങ്ങളും സിഗരറ്റും വില്‍ക്കുന്നവര്‍ക്ക് 5000 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയം വ്യക്തമാക്കി. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ തുക ഇരട്ടിയാക്കുകയും സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്യും.


പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും നഗരങ്ങളിലെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന്റെയും ഭാഗമായാണ് പുതിയ നിയമങ്ങള്‍. പുകയില ഉല്പന്നങ്ങള് വില്‍ക്കുന്ന കടകളിലും പുകവലിക്കായി പ്രത്യേകം അനുവദിച്ച സ്ഥലങ്ങളിലും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പ്രവേശനം കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ പ്രായം ഉറപ്പുവരുത്തുന്നതിനായി വില്പനക്കാര്ക്ക് തിരിച്ചറിയല്‍ രേഖ ആവശ്യപ്പെടാനുള്ള അധികാരമുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

പുകവലി അനുവദിക്കുന്ന ഹാളുകളില്‍ കര്‍ശനമായ വെന്റിലേഷന് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. പുകവലിക്കാത്തവര്‍ക്കായി റസ്റ്റോറന്റുകളില്‍ കുറഞ്ഞത് 30 ശതമാനം സ്ഥലം മാറ്റിവെക്കണം. കടകളില്‍ ആരോഗ്യ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം. സൗജന്യമായി പുകയില ഉല്പന്നങ്ങളോ സാമ്പിളുകളോ വിതരണം ചെയ്യാന്‍ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കി.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






