
റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ റീട്ടെയ്ല്‍ വിതരണ ശൃംഖല നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് 19-ാം വാര്‍ഷികം ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്കായി ‘മെഗാ പ്രമോഷന്’ പ്രഖ്യാപിച്ചു. നവംബര്‍ 11 മുതല്‍ 14 വരെ സൗദി അറേബ്യയിലെ മുഴുവന്‍ നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റുകളിലും പ്രത്യേക ഓഫറുകളും ആനുകൂല്യങ്ങളും ലഭ്യമാണ്. വര്‍ണാഭമായ പരിപാടികളോ ൈഅസീസിയ ട്രെയിന്‍മാള്‍ നെസ്റ്റോ ഹൈപ്പറില്‍ നടന്ന പരിപാടിയില്‍ വാര്‍ഷികാഘോഷ ലോഗോ പ്രകാശനം ചെയ്തു. സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു.


വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നിത്യോപയോഗ സാധനങ്ങള്‍ വന്‍ വിലക്കുറവിലാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഭക്ഷ്യവസ്തുക്കള്‍, ഫ്രഷ് പഴം, പച്ചക്കറികള്‍, മാംസം, മത്സ്യം, അരി, പാചക എണ്ണ എന്നിവയ്ക്ക് പുറമേ ഗൃഹോപയോഗ സാധനങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, പഴ്സനല്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍, ഇലക്ട്രോണിക്സ്, മൊബൈല്‍ ഫോണുകള്‍, ട്രെന്‍ഡി ഫാഷന്‍ വസ്ത്രങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലെ പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് ആകര്‍ഷകമായ ഓഫറുകളില്‍ ഉത്പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാം.

വിലക്കുറവിനു പുറമേ കുടുംബങ്ങള്‍ക്കായി വിനോദ പരിപാടികളും നെസ്റ്റോയുടെ വിവിധ ശാഖകളില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇന്‍സ്റ്റോര്‍ ഗെയിമുകള്‍, മത്സരങ്ങള്‍ എന്നിവയ്ക്കൊപ്പം ഉപഭോക്താക്കളെ സര്‍പ്രൈസ് സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. 19 വര്‍ഷമായി നല്കി വരുന്ന പിന്തുണയ്ക്ക് ഉപഭോക്താക്കള്‍ക്കുള്ള നന്ദിസൂചകമായാണ് മെഗാ പ്രമോഷന്. സ്വദേശികളും പവാസികളും അവസരം പ്രയോജനപ്പെടുത്തണമെന്നും നെസ്റ്റോ മാനേജ്മെന്റ് അറിയിച്ചു.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






