Sauditimesonline

kmcc
അങ്ങാടിപ്പുറം പഞ്ചായത്ത് കെഎംസിസിക്ക് പുതിയ നേതൃത്വം

അങ്ങാടിപ്പുറം പഞ്ചായത്ത് കെഎംസിസിക്ക് പുതിയ നേതൃത്വം

ജിദ്ദ: അങ്ങാടിപ്പുറം പഞ്ചായത്ത് കെഎംസിസി പ്രവര്‍ത്തന സംഗമവും കമ്മിറ്റി പുനഃസംഘടനയും ഷറഫിയ എലാറ റസ്റ്ററന്റില്‍ നടന്നു. ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി നാസര്‍ മച്ചിങ്ങല്‍ ഉദ്ഘാടനം ചെയ്തു. ഉണ്ണീന്‍ പുലാക്കല്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് അഷ്‌റഫ് മുല്ലപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. ‘കുടുംബ സുരക്ഷാ, നോര്‍ക്ക’ എന്ന വിഷയത്തില്‍ മണ്ഡലം ചെയര്‍മാന്‍ കരീം പഠിക്കമണ്ണില്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. നിഷാം അലി വലമ്പൂര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മജീദ് അരിപ്ര, സലിം തിരൂര്‍ക്കാട്, റഫീഖ് വലമ്പൂര്‍, സിനാന്‍ പുത്തനങ്ങാടി എന്നിവര്‍ പ്രസംഗിച്ചു.

മണ്ഡലം പ്രസിഡന്റ് സമദ് മൂര്‍ക്കനാടിന്റെ നേതൃത്വത്തിലാണ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ഭാരവാഹികളായി മുഹമ്മദ് വഴിപ്പറ (പ്രസി), റഫീഖ് വലമ്പൂര്‍ (ജന. സെക്ര), സലീം തിരൂര്‍ക്കാട് (ട്രഷ), ഷെഫീക്ക് അങ്ങാടിപ്പുറം (ഓര്‍ഗ. സെക്ര), കോയ തിരൂര്‍ക്കാട്, ബഷീര്‍ പുത്തനങ്ങാടി, ഷൗക്കത്ത് ചരക്കാപറമ്പ്, അന്‍വര്‍ സാദിത്ത് അരിപ്ര, റഷീദ് വഴിപ്പറ (വൈസ് പ്രസി), നിഷാദ് വൈലോങ്ങര, ശരീഫ് പാതാരി, സിനാന്‍ പുത്തനങ്ങാടി, ശാക്കിര്‍ ഹുദവി (സെക്ര). ഉണ്ണീന്‍ പുലാക്കല്‍, നിഷാം അലി വലമ്പൂര്‍, മജീദ് അരിപ്ര, അഷ്‌റഫ് വലമ്പൂര്‍ എന്നിവരെ ഉപദേശക സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top