Sauditimesonline

PULLARA OBIT
പക്ഷാഘാതം: ചികിത്സയില്‍ കഴിഞ്ഞ മലപ്പുറം റിയാദില്‍ മരിച്ചു

പക്ഷാഘാതം: ചികിത്സയില്‍ കഴിഞ്ഞ മലപ്പുറം റിയാദില്‍ മരിച്ചു

റിയാദ്: കാല്‍നൂറ്റാണ്ടിലേറെയായി റിയാദില്‍ പ്രവാസിയായിരുന്ന മലപ്പുറം പുല്ലാര സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി. വടക്കേകണ്ടി വീട്ടില്‍ യൂസുഫ് അലി (53) ആണ് മരിച്ചത്. റിയാദില്‍ പലചരക്ക് സാധനങ്ങളുടെ ഡെലിവറി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

ജോലിക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് പക്ഷാഘാതം സംഭവിച്ച് ഒരു മാസമായി റിയാദിലെ കിങ് സൗദ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. പിതാവ്: മുഹമ്മദ്. മാതാവ്: ആയിഷ. ഭാര്യ: സുലൈഖ. മക്കള്‍: ലുബാബത്ത്, ലുജാനത്ത്, നവാസ്, നിയാസ് (റിയാദ്).

മൃതദേഹം റിയാദില്‍ കബറടക്കുന്നതിനുള്ള നടപടികള്‍ റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജുനൈദ് ഓമച്ചപ്പുഴ, നസീര്‍ കണ്ണീരി, മക്കളായ നിയാസ്, നവാസ് എന്നിവരുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top