
റിയാദ്: കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് സൗദിയില്‍ 746 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പബ്‌ളിക് പ്രോസിക്യൂഷന്‍. ഇവര്‍ക്കെതിരെ ക്രിമിനല്‍ നടപടി ക്രമങ്ങളിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ഇതുവരെ പതിമൂവായിരത്തിലധികം പരാതികളാണ് ലഭിച്ചതെന്നും പബ്‌ളിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കൊവിഡ് വൈറസ് പടരുന്നുത് തടയാന്‍ പൊതുജനങ്ങള്‍ പാലിക്കേണ്ട പെരുമാറ്റ ചട്ടം ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. 24 മണിക്കൂര്‍ കര്‍ഫ്യൂ ഉള്‍പ്പെടെയുളള നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. ഈ സാഹചര്യത്തില്‍ ഗുരുതരമായ നിയമ ലംഘനം നടത്തിയവര്‍ക്കെതിരെയാണ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
485 കേസുകള്‍ കര്‍ഫ്യൂ നിയമ ലംഘനം ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനാണ്. വൈറസ് പ്രതിരോധ നടപടികള്‍ ലംഘിച്ചതിന് 508 കേസുകളും രജിസ്റ്റര്‍ ചെയ്തു. നവാണിജ്യ തട്ടിപ്പ്, വിലയിലെ കൃത്രിമം, ഭക്ഷ്യ വിഭവങ്ങള്‍ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുക, കിംവദന്തികള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുക തുടങ്ങിയ കൃത്യങ്ങള്‍ നടത്തിയവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പബ്ലിക് പ്രോസിക്യൂഷന് ലഭിച്ച 13,676പരാതികളില്‍ 10,590 എണ്ണത്തില്‍ തീരുമാനം എടുത്തതായും പ്രോസിക്യൂഷന്‍ അറിയിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






