Sauditimesonline

OICC DAMMAM
വിയോജിപ്പുകള്‍ ജനാധിപത്യത്തിന്റെ അനിവാര്യഘടകം; ഫെഡറലിസം സംരക്ഷിക്കപ്പെടണം

നെടുമ്പാശ്ശേരിയില്‍ വിമാനയാത്രക്കാരന്റെ ബാഗ് തുറന്ന് കവര്‍ച്ച

റിയാദ്: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ചെക്ക് ഇന്‍ ബാഗേജില്‍ നിന്ന് രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന സൗദി റിയാല്‍ മോഷണം പോയി. ആലുവ സ്വദേശിയും ഇരയായത് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ കായികാധ്യാപകനുമായ ഷഫീഖ് ഈസ്മയിലിന്റെ പണമാണ് നഷ്ടപ്പെട്ടത്. റിയാദില്‍ നിന്ന് ആകാശ എയര്‍ലൈന്‍സ് വിമാനത്തിലാണ് കൊച്ചിയിലെത്തിയത്.

പണമടങ്ങിയ ബാഗ് ഉള്‍പ്പെടെ മൂന്ന് ബാഗുകളാണ് ഇന്‍ ചെയ്യാന്‍ നല്‍കിയത്. ബാഗുകള്‍ കൈമാറിയ ശേഷമാണ് പണമുള്ള കാര്യം ഓര്‍മ്മ വന്നതെന്നും, ഇക്കാര്യം റിയാദ് വിമാനത്താവളത്തിലെ ആകാശ എയര്‍ലൈന്‍സ് അധികൃതരെ അറിയിച്ചിരുന്നതായും ഷഫീഖ് പറഞ്ഞു. എന്നാല്‍ ബാഗേജ് സുരക്ഷിതമായിരിക്കുമെന്ന ഉറപ്പാണ് എയര്‍ലൈന്‍സ് മാനേജര്‍ നല്‍കിയത്. കൊച്ചിയിലെത്തി ബാഗുകള്‍ കൈപ്പറ്റിയപ്പോഴാണ് പണമടങ്ങിയ ബാഗിന്റെ നമ്പര്‍ ലോക്ക് മാറ്റിയ നിലയില്‍ കണ്ടെത്തി. ബാഗില്‍ സൂക്ഷിച്ചിരുന്ന എണ്ണായിരം റിയാലാണ് മോഷ്ടിക്കപ്പെട്ടത്. ബാഗിലുണ്ടായിരുന്ന ചോക്ലേറ്റുകള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top