Sauditimesonline

CIGI
സാങ്കേതികവിദ്യയുടെ അത്ഭുത ലോകം തുറന്ന് 'എഐ ലിറ്ററസി' ക്യാമ്പ്

സാങ്കേതികവിദ്യയുടെ അത്ഭുത ലോകം തുറന്ന് ‘എഐ ലിറ്ററസി’ ക്യാമ്പ്

റിയാദ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അത്ഭുത ലോകവും ഭാവി സാധ്യതകളും പരിചയപ്പെടുത്തി സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) റിയാദ് ചാപ്റ്റര്‍ ‘എഐ ലിറ്ററസി ക്യാമ്പ്’ സംഘടിപ്പിച്ചു. സിജി എച്ച്.ആര്‍. വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മലാസിലെ ഡിമോയിസ് ട്രെയിനിംഗ് സെന്ററിലായിരുന്നു ക്യാമ്പ്. വിദ്യാര്‍ത്ഥികള്‍, വര്‍ക്കിംഗ് പ്രഫഷനലുകള്‍, ബിസിനസ് രംഗത്തുള്ളവര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

നിത്യജീവിതത്തില്‍ നിര്‍ണായക സ്വാധീനമായി മാറിക്കൊണ്ടിരിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, ഡീപ് ലേണിംഗ് തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളുടെ അടിസ്ഥാനങ്ങളെക്കുറിച്ചും ഭാവി സാധ്യതകളെക്കുറിച്ചും മുനീബ് ബി. എച്ച്. ക്ലാസ് നയിച്ചു. ഗൂഗിളിന്റെ പ്രമുഖ എഐ ടൂളായ ‘നോട്ട്ബുക്ക് എല്‍എം’ അബൂബക്കര്‍ മഞ്ചേരി പരിചയപ്പെടുത്തി. വിവിധ മേഖലകളിലുള്ളവര്‍ക്ക് ഇത് എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കാമെന്ന് ലൈവ് ഡെമോയിലൂടെ വിവരിച്ചു. വലിയ ഡാറ്റകളില്‍ നിന്ന് ആവശ്യമായ വിവരങ്ങള്‍ വേഗത്തില്‍ കണ്ടെത്തുന്നതിനും പഠനഗവേഷണ ആവശ്യങ്ങള്‍ക്കുമായി ടൂള്‍ പ്രയോജനപ്പെടുത്തുന്ന രീതിയും വ്യക്തമാക്കി.

മാറുന്ന തൊഴില്‍ വിപണിയില്‍ പുതിയ അവസരങ്ങള്‍ കണ്ടെത്തുന്നതിനും ദൈനംദിന ജോലികള്‍ എളുപ്പമാക്കി സമയവും അധ്വാനവും ലാഭിക്കുന്നതിനും എഐ എങ്ങനെ സഹായിക്കുമെന്ന് സക്കീര്‍ വളപ്പില്‍ വിശദീകരിച്ചു. ക്ലൗഡ്, ചാറ്റ് ജിപിടി, കോവര്‍ക്ക് ഉള്‍പ്പെടെയുള്ള വിവിധ ടൂളുകള്‍ അദ്ദേഹം പരിചയപ്പെടുത്തി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ കൗതുകമുണര്‍ത്തുന്ന അവതാര്‍ നിര്‍മ്മാണവും എഐ അധിഷ്ഠിത അനിമേഷന്‍ സാങ്കേതികവിദ്യകളും റിസ്‌വാന്‍ തിരൂര്‍ അവതരിപ്പിച്ചു.

പഠനമികവ് വര്‍ധിപ്പിക്കുന്നതിനായി ജെമിനി, ഗൂഗിള്‍ എഐ സ്റ്റുഡിയോ, ലവബിള്‍ എഐ തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നത് സയ്യാന്‍ മുസ്തഫ അവതരിപ്പിച്ചു. വിവരങ്ങളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പുവരുത്തി സ്വന്തം ആവശ്യങ്ങള്‍ക്കനുസരിച്ച് കമ്പ്യൂട്ടറുകളില്‍ ‘ഒല്ലാമ’ ഉപയോഗിച്ച് ലോക്കല്‍ എഐ മോഡലുകളും ജിപിടികളും പ്രവര്‍ത്തിപ്പിക്കുന്ന രീതി അബ്ദുല്‍ അസീസ് തങ്കായത്ത് ലൈവ് ഡെമോയില്‍ വിവരിച്ചു. അമീര്‍ ഖാന്‍ ക്യാമ്പ് ഡയറക്ടറായിരുന്നു. റഷീദ് അലി ഖുര്‍ആന്‍ സന്ദേശം നല്‍കി. നവാസ് റഷീദ് മുനീബ് ബി. എച്ച്. എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top