Sauditimesonline

toofan
'ഓപ്പറേഷന്‍ തുഫാന്' ഐക്യദാര്‍ഢ്യം; വീര്യം കുറഞ്ഞ മദ്യവിതരണം അനുവദിക്കരുത്

പതിനായിരങ്ങളെ അണിനിരത്തി ‘റിസ’ അന്താരാഷ്ട്ര ലഹരിവിരുദ്ധ ക്യാമ്പയിന്‍

റിയാദ്: സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ കൂട്ടായ്മ ‘റിസ’യുടെ നേതൃത്വത്തില്‍ പതിനൊന്നാമത് അന്താരാഷ്ട്ര ലഹരിവിരുദ്ധ ക്യാമ്പയിന്‍. വിവിധ രാജ്യങ്ങളില്‍ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളും അധ്യാപകരും ക്യാമ്പയിന്റെ ഭാഗമായി വ്യത്യസ്ത ഭാഷകളില്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. സൗദി അറേബ്യ, യുഎഇ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് പ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍, യാരാ, ന്യൂ മിഡിലീസ്റ്റ്, അല്‍ ആലിയ, ഡ്യൂണ്‍സ് എന്നീ സ്‌കൂളുകളില്‍ പ്രിന്‍സിപ്പല്‍മാരായ മൈമൂന അബ്ബാസ്, ആസിമ സലിം, ഗ്രേസ് തോമസ്, കവിത ലത, സംഗീത അനൂപ് എന്നിവര്‍ നേതൃത്വം നല്‍കി. ലിയാകത്ത് അലി, ഷറഫ് അഹമ്മദ്, സുധീര്‍, ഹരിത അശ്വിന്‍, ബിയാങ്ക ക്രിസ് റെബല്ലോ, പ്രീതി സഞ്ജീവ്, ജബീന്‍ സെയിന്‍ എന്നിവരായിരുന്നു കോര്‍ഡിനേറ്റര്‍മാര്‍.

അല്‍ ഖര്‍ജ് ക്വാണ്ടം റൈസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പത്മിനി യു. നായരും, ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ ഇമ്രാന്‍, വൈസ് പ്രിന്‍സിപ്പല്‍ ഫര്‍ഹദുന്നിസ്സ എന്നിവരും നേതൃത്വം നല്‍കി. ജുബൈലില്‍ പ്രിന്‍സിപ്പല്‍ നിഷ മധുവിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍.

യുഎഇയില്‍ ഷാര്‍ജ ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു റെജി, വൈസ് പ്രിന്‍സിപ്പല്‍ ഷിഫാന മുഹീസ് എന്നിവരും, ഗള്‍ഫ് ഏഷ്യന്‍ ഇന്ത്യന്‍ സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ ഡോ. നസ്രീന്‍ ബാനു, വൈസ് പ്രിന്‍സിപ്പല്‍ ജാഫര്‍ ഷെരീഫ് എന്നിവരും ക്യാമ്പയിന് നേതൃത്വം നല്‍കി. പേസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ മുഹ്‌സിന്‍ കട്ടായത്തും, അജ്മാന്‍ ഡല്‍ഹി െ്രെപവറ്റ് സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ ഡോ. വിശാല്‍ ഖത്തറിയയും ചടങ്ങുകള്‍ക്ക് മുന്നില്‍ നിന്നു.

കേരളത്തില്‍ മലപ്പുറം മഞ്ചേരി ബെഞ്ച്മാര്‍ക് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ ഉണ്ണികൃഷ്ണന്‍, മാനേജിങ് ട്രസ്റ്റി ഉസ്മാന്‍, ഇസ്മായില്‍, സുബാഷ് പുളിക്കല്‍, ധന്യ അരുണ്‍, സുരേഷ് തിരുവാലി എന്നിവര്‍ നേതൃത്വം നല്‍കി.

കര്‍ണാടകയിലെ ബാംഗ്ലൂര്‍ ഗ്രേസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലും കോളേജിലും കന്നഡ ഭാഷയിലാണ് പ്രതിജ്ഞ നടന്നത്. പ്രിന്‍സിപ്പല്‍ രേഷ്മ ഖാനം നേതൃത്വം നല്‍കി. ആന്ധ്രാപ്രദേശിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഡോ. സമതയുടെ നേതൃത്വത്തിലും, ഒഡിഷ കട്ടക്കിലെ മുഗുരിയ ഗവ. യുപി സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ ഡോ. ഒസാമയുടെ നേതൃത്വത്തില്‍ ഒഡീസി ഭാഷയിലും പ്രതിജ്ഞാ ചടങ്ങുകള്‍ നടന്നു.

റിസാ സ്‌കൂള്‍ ആക്ടിവിറ്റി കണ്‍വീനര്‍മാരായ പദ്മിനി യു. നായര്‍, മീരാ റഹ്മാന്‍, ഡോ. തമ്പി, ഡോ. രാജു വര്‍ഗീസ്, ഡോ. മുഹമ്മദ് ഒസാമ (ഒഡിഷ), ഡോ. സമത (ആന്ധ്രാപ്രദേശ്), ഇസ്മായില്‍ നൗഷാദ്, ജോര്‍ജ്കുട്ടി മക്കുളത് എന്നിവരും അതത് മേഖലകളിലെ റിസ കോര്‍ഡിനേറ്റര്‍മാരും പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചു. ഇതോടൊപ്പം 20 ഭാഷകളിലായി നടക്കുന്ന ലഹരിവിരുദ്ധ ‘ഈ-സൈന്‍’ ക്യാമ്പയിനും തുടക്കമായിട്ടുണ്ട്. ക്യാമ്പയിന്‍ ജൂലൈ 15 വരെ നീണ്ടുനില്‍ക്കുമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. അബ്ദുല്‍ അസീസ്, പ്രോഗ്രാം കണ്‍സള്‍ട്ടന്റ് ഡോ. എ. വി. ഭരതന്‍ എന്നിവര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top