Sauditimesonline

PASSPORT ED
പ്രതിദിനം 300 ലേറെ പാസ്‌പോര്‍ട്ട് അപേക്ഷകള്‍; സേവനങ്ങള്‍ വേഗത്തിലാക്കി ജിദ്ദ കോണ്‍സുലേറ്റ്

ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബം അപകടത്തില്‍പ്പെട്ടു രണ്ടു മരണം

ദമ്മാം: ഖത്തറില്‍നിന്നു റോഡ് മാര്‍ഗം ഉംറ നിര്‍വഹിച്ചു മടങ്ങിയ മലയാളി കുടുംബം സഞ്ചരിച്ച ലാന്റ് ക്രൂയിസര്‍ അപകടത്തില്‍പെട്ട് രണ്ട് മരണം. മലപ്പുറം രാങ്ങാട്ടൂര്‍ തെക്കേ പീടിയേക്കല്‍ അബ്ദുല്ലത്തീഫിന്റെ ഭാര്യ രഹ്‌ന ലത്തീഫ് (54), മകള്‍ ഡോ. നഹ്‌ല നര്‍മിന്‍ (29) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി 8ന് ത്വാഇഫ്-റിയാദ് എക്‌സ്പ്രസ് ഹൈവേയില്‍ ‘ദില’ത്തിലായിരുന്നു അപകടം. അന്തരീക്ഷത്തില്‍ കാറ്റില്‍ പറന്ന പ്ലാസ്റ്റിക് ഷീറ്റ്‌പോലുളള വസ്തു വാഹനത്തിന്റെ ഡ്രൈവര്‍ സീറ്റിലെ ഗ്ലാസില്‍ പതിച്ച് ഡ്രൈവറുടെ കാഴ്ച മറച്ചതോടെ നിയന്ത്രണം വിട്ട കാര്‍ പലതവണ മിറഞ്ഞാണ് അപകടം. മൃതദേഹം ദിലം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിസ്സാര പരിക്കുകളോടെ മറ്റുളളവര്‍ ആശുപത്രിയില്‍ സുഷം പ്രാപിച്ചുവരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top