Sauditimesonline

PASSPORT ED
പ്രതിദിനം 300 ലേറെ പാസ്‌പോര്‍ട്ട് അപേക്ഷകള്‍; സേവനങ്ങള്‍ വേഗത്തിലാക്കി ജിദ്ദ കോണ്‍സുലേറ്റ്

ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ‘ഔദ’ സേവനം

നൗഫല്‍ പാലക്കാടന്‍.

റിയാദ്: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സൗദിയില്‍ നിന്നു സ്വദേശത്തേക്ക് മടങ്ങാന്‍പാസ്സ്‌പോര്‍ട്ട് ഡയറക്ടറേറ്റ് പുറത്തിറക്കിയ ‘ഔദ’ഓണ്‍ലൈന്‍ സേവനം ഇന്ത്യക്കാര്‍ക്കും ലഭ്യമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷിര്‍ വെബ് പോര്‍ട്ടലായ https://www.absher.sa/ യുടെ ഹോം പേജില്‍ ഔദ ലിങ്ക് വഴി പേക്ഷിക്കാം. ഈ സേവനം ഒരാഴ്ചയായി നിലവിലുണ്ടെങ്കിലും ഇന്ത്യക്കാരുടെ അപേക്ഷ സ്വീകരിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് മുതല്‍ മാതൃരാജ്യത്തേക്ക് മടങ്ങാന്‍ ഇന്ത്യക്കാര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. റീ എന്‍ട്രി, ഫൈനല്‍ എക്‌സിറ്റ്, ബിസിനസ് വിസ, സന്ദര്‍ശക വിസ, എന്നീ വിസകളില്‍ സൗദിയില്‍ കഴിയുന്നവരാണ് അപേക്ഷിക്കേണ്ടത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top