Sauditimesonline

3 oicc
ഇനി 'യഥാര്‍ത്ഥ ഇരട്ടച്ചങ്കന്റെ' ഭരണം; ആവേശമായി റിയാദ് ഒഐസിസി

സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ശമ്പളം വിതരണം തുടങ്ങി; ജീവനക്കാരും സംരംഭകരും ആഹ്ലാദത്തില്‍

നൗഫല്‍ പാലക്കാടന്‍

റിയാദ്: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സ്വകാര്യ മേഖലയെ സംരക്ഷിക്കാന്‍ സൗദി സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ശമ്പള വിതരണം തുടങ്ങി. ഏപ്രില്‍ മാസത്തെ ശബളത്തിന്റെ സര്‍ക്കാര്‍ വിഹിതം മാസാവസാനം തന്നെ ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍. ഏപ്രില്‍ ആദ്യവാരമാണ് കോവിഡ് പ്രതിസന്ധിയില്‍ സ്വകാര്യ മേഖല തളരാതിരിക്കാന്‍ സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചത്. അഞ്ച് സ്വദേശികള്‍ വരെ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളത്തിന്റെ അറുപത് ശതമാനം സര്‍ക്കാര്‍ വഹിക്കും. അഞ്ചില്‍ കൂടുതല്‍ സ്വദേശികള്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങളിലെ എഴുപത് ശതമാനം ജോലിക്കാര്‍ക്കും 60 ശതമാനം ശമ്പളവുമാണ വിതരണം തുടങ്ങിയത്. ഉയര്‍ന്ന ശമ്പളക്കാര്‍ക്ക് 9000 റിയാല്‍ വരെയാണ് പരമാവധി നല്‍കുന്നത്. നിബന്ധനകള്‍ പാലിച്ച് സാനിദ് പോര്‍ട്ടല്‍ വഴി അപേക്ഷ നല്‍കിയവര്‍ക്കാണ് ശമ്പളം ലഭിച്ചത്. സംരംഭകര്‍ പ്രതിസന്ധിയെ അതിജീവിച്ചു എങ്ങനെ മുന്നോട്ട് പോകുമെന്ന് ആശങ്കയിലിരിക്കുമ്പോഴാണ് രാജകാരുണ്യം പെയ്തിറങ്ങിയത്. സൗജന്യ ശമ്പളം പ്രഖ്യാപിച്ചതോടെ നിരവധി സ്ഥപനങ്ങളാണ് അടച്ചു പൂട്ടല്‍ ഭീഷണിയില്‍ നിന്ന് കരകയറിയത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top