Sauditimesonline

sms group
രാജ്യങ്ങള്‍ പലതെങ്കിലും ഹൃദയം ഒന്ന്; ഷിഫയില്‍ തൊഴിലാളികളുടെ സൗഹൃദ ഇഫ്താര്‍

സ്‌നേഹസന്ദേശങ്ങള്‍ പങ്കുവെച്ച് നവയുഗം ഇഫ്താര്‍

അല്‍ഹസ്സ: സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും മധുരം വിളമ്പി നവയുഗം സാംസ്‌കാരികവേദിയുടെ അല്‍ഹസ്സയിലെ ഹഫൂഫ്, മുബാറസ് മേഖല കമ്മിറ്റികള്‍ സംയുക്തമായി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.

ഷുകൈക്ക് ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു. നാസര്‍ മദനി റംസാന്‍ സന്ദേശം നല്‍കി. വര്‍ണ്ണ, സാമ്പത്തിക വിവേചനമില്ലാതെ, ജാതി മത വ്യത്യാസമില്ലാതെ, സഹജീവികളെ സ്‌നേഹിയ്ക്കാന്‍ ആഹ്വാനം ചെയ്യുന്ന പുണ്യമാസമാണ് റംസാന്‍. സ്വയം ത്യാഗങ്ങള്‍ സഹിച്ചും സഹജീവികള്‍ക്ക് തുണയാവുകയും അവരെ സ്‌നേഹിയ്ക്കുകയും ചെയ്യുക എന്നതാണ് റമദാന്‍ മാസം നല്‍കുന്ന മഹനീയ സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.

ഇഫ്താര്‍ സംഗമത്തില്‍ നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സി മോഹന്‍.ജി, ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, കേന്ദ്രനേതാക്കളായ സാജന്‍ കണിയാപുരം, ദാസന്‍ രാഘവന്‍, ഷിബു കുമാര്‍, ഉണ്ണി മാധവന്‍, അബ്ദുള്‍ ലത്തീഫ് മൈനാഗപ്പള്ളി, സുശീല്‍ കുമാര്‍, സിയാദ്, അബ്ദുള്‍ കലാം, രതീഷ് രാമചന്ദ്രന്‍, വനിതാവേദി നേതാക്കളായ ശരണ്യ ഷിബു, ആരതി എം.ജി, ഇപ്റ്റ നാടക കലാകാരന്‍ ബാബു ഒളിപ്രം എന്നിവരും പങ്കെടുത്തു..

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top