Sauditimesonline

icf haji reception
എസ്.വൈ.എസ് ഹജ്ജ് സെല്‍ തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം

ബിനാമി സംരംഭകര്‍ക്കെതിരെ നടപടി ശക്തം

റിയാദ്: വിദേശ തൊഴിലാളികള്‍ സൗദി അറേബ്യയില്‍ നടത്തുന്ന അനധികൃത ബിനാമി സംരംഭങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി. മാസം ശരാശരി 1500 ബിനാമി കേസുകളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്യുന്നത്. നാലു മാസത്തിനിടെ ആറായിരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും വാണിജ്യ മന്ത്രാലയം അറിയിച്ചു.

ബിനാമി സംരംഭകര്‍ക്കെതിരെ അന്വേഷണം ശക്തമാക്കിയതോടെ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ബിനാമി സംരംഭകര്‍ക്കെതിരെ 10.5 മില്ല്യന്‍ റിയാല്‍ പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം വക്താവ് അബ്ദുറഹ്മാന്‍ അല്‍ ഹുസൈന്‍ പറഞ്ഞു. ബിനാമി സംരംഭങ്ങള്‍ രാജ്യത്തിന്റെ സമ്പദ് ഘടനയെ സാരമായി ബാധിക്കുന്നുണ്ട്. വര്‍ഷം 40,000 കോടി റിയാലിന്റെ നഷ്ടമാണ് ഉണ്ടാക്കുന്നതെന്നും കണക്കാക്കുന്നു.

തൊഴില്‍ തേടി സൗദിയിലെത്തുന്ന വിദേശികള്‍ സ്വദേശി പൗരന്‍മാരുടെ ഒത്താശയോടെയാണ് സംരംഭം ആരംഭിക്കുന്നത്. ഇത് തടയുന്നതിന് ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പദ്ധതി നടപ്പിലാക്കുന്നുണ്ട്. ഇതിന് പുറമെ ആഭ്യന്തരം, വാണിജ്യം തുടങ്ങിയ മന്ത്രാലയങ്ങള്‍ ഉള്‍പ്പെടെ 10 വകുപ്പുകള്‍ സംയുക്തമായി ബോധവല്‍ക്കരണം നടത്തുന്നുണ്ട്. ബിനാമി ബിസിനസ് കണ്ടെത്തുന്നതിന് പ്രത്യേക കര്‍മ സമിതിയും പ്രവര്‍ത്തിക്കുന്നുണ്ട്.
ബിനാമി സംരംഭങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കി സ്വദേശി യുവാക്കള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് സാമ്പത്തിക സഹായം ഉള്‍പ്പെടെയുളള പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെന്നും വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top