Sauditimesonline

ART EXHIBITION MONA LISA & PORTRAIT
സാമൂഹിക ഓര്‍മകളിലൂടെ ചിത്രകലയുടെ ചരിത്ര യാത്ര; 'ബിദായാത്ത്' പ്രദര്‍ശനത്തില്‍ സൗദി മോണാ ലിസ

ലുലു ഹൈപ്പറില്‍ സംസം ജലം ലഭ്യമാക്കും; കരാര്‍ ഒപ്പുവെച്ചു

മക്ക: സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളില്‍ സംസം ജലം ലഭ്യമാക്കുന്നതിന് റീട്ടെയില്‍ രംഗത്തെ പ്രമുഖരായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിനെ സൗദി ഹറം കാര്യവകുപ്പ് ചുമതലപ്പെടുത്തി. കിംഗ് അബ്ദുല്ല ബിന്‍ അബ്ദുള്‍ അസീസ് ജലപദ്ധതിയുടെ നടത്തിപ്പുകാരായ നാഷണല്‍ വാട്ടര്‍ കമ്പനിയുടെ സഹകരണത്തോടെയാണ് ഹറം കാര്യ വകുപ്പ് രാജ്യത്തെ കൂടുതല്‍ പ്രദേശങ്ങളില്‍ സംസം ജലം ലഭ്യമാക്കുന്നതിന് പദ്ധതി നടപ്പിലാക്കുന്നത്. ഈ ആഴ്ച അവസാനത്തോടെ ഘട്ടം ഘട്ടമായി 5 ലിറ്റര്‍ സംസം കാനുകള്‍ വിതരണം ചെയ്യുന്നതിനാണ് ലുലുവിനെ ഹറം കാര്യ വകുപ്പ് ചുമതലപ്പെടുത്തിയത്. ഇത് പ്രകാരം സൗദി അറേബ്യയിലെ എല്ലാ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും സംസം ജലം ലഭ്യമാകും.

സംസം ജലം വിതരണം ചെയ്യുന്നത് സംബന്ധിച്ച കരാറില്‍ ഹറം കാര്യ വകുപ്പിനെ പ്രതിനിധികരിച്ച് നാഷണല്‍ വാട്ടര്‍ കമ്പനി ചീഫ് എക്‌സിക്യൂട്ടീ ഓഫീസര്‍ എഞ്ചിനിയര്‍ മുഹമ്മദ് അല്‍ മൗക്കാലിയും ലുലു ജിദ്ദ റീജണല്‍ ഡയറക്ടര്‍ മുഹമ്മദ് റഫീഖുമാണ് കരാര്‍ ഒപ്പ് വെച്ചത്. സംസം ജലം വിതരണം ചെയ്യുന്നതിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഹറം വകുപ്പ് നിര്‍ദ്ദേശമനുസരിച്ച് എല്ലാ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ഒരുക്കിയിട്ടുണ്ടെന്ന് ലുലു മാനേജ്‌മെന്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top