Sauditimesonline

SAWA ALAPPUZHA
മരുഭൂമിയില്‍ പ്രതീക്ഷയുടെ പൊതികള്‍; ആട്ടിടയന്മാരെ തേടി 'സവ' സ്‌നേഹയാത്ര

വീരേന്ദ്രകുമാറിന്റെ വിയോഗത്തില്‍ ദമ്മാം ലീഡേഴ്‌സ് ഫോറം അനുശോചിച്ചു

ദമ്മാം: എം.പി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തിലൂടെ മലയാള മണ്ണിന് നഷ്ടമായത് സമസ്ത മേഖലകളെയും സ്വാധീനിച്ച അപൂര്‍വ വ്യക്തിത്വത്തെയാണെന്ന് ദമ്മാം ലീഡേഴ്‌സ് ഫോറം അനുശോചന സന്ദേശത്തില്‍ അറിയിച്ചു. കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക ചരിത്രത്തില്‍ വീരേന്ദ്രകുമാര്‍ വലിയ സംഭാവനകളാണ് സമര്‍പ്പിച്ചത്. എഴുത്തുകാരന്‍, സോഷ്യലിസ്റ്റ് നേതാവ്, കേന്ദ്രമന്ത്രി, പത്രാധിപര്‍ എന്നിങ്ങനെ രാഷ്ട്രീയ സാമൂഹിക സാസ്‌കാരിക മേഖലകളില്‍ പതിറ്റാണ്ടുകളായി നിറസാന്നിധ്യമായിരുന്നു എം.പി വീരേന്ദ്രകുമാര്‍. പാരിസ്ഥിതിക വിഷയങ്ങള്‍ പഠിക്കുകയും സമൂഹവുമായി സംവദിച്ച് പ്രശ്‌നങ്ങള്‍ ബോധ്യപ്പെടുത്തുന്നതിലും വീരേന്ദ്രകുമാര്‍ വഹിച്ച പങ്ക് നിസ്തുലമാണെന്നും ദമ്മാം ലീഡേഴ്‌സ് ഫോറം സന്ദേശത്തില്‍ പറഞ്ഞു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top