
റിയാദ്: തൃശൂര്‍ ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂര്‍ സ്വദേശി കൊരമുട്ടിപ്പറമ്പില്‍ ബഷീര്‍ (64) മരിച്ചു. കോവിഡ് ബാധയെ തുടര്‍ന്ന് ബദിയയിലെ കിംഗ് സല്‍മാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്ച വൈകുന്നേരമായിരുന്നു മരണം. 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രാബല്യത്തിലുളള സാഹചര്യത്തില്‍ റിയാദിലുള്ള മകന്‍ ഷൗക്കത്തിന് ആശുപത്രിയിലെത്താന്‍ കഴിഞ്ഞിരുന്നില്ല. വ്യാഴാഴ്ച പിതാവിനെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിലെത്തിയപ്പോഴാണ് നാലു ദിവസം മുമ്പ് മരിച്ച വിവരം അറിയുന്നത്. 12 വര്‍ഷമായി റിയാദിലുള്ള ബഷീര്‍ മലസിലെ ബൂഫിയയില്‍ ജോലി ചെയ്തു വരികയായിരുന്നു. സന്ദര്‍ശക വിസയിലെത്തിയ ഭാര്യ നസീറ റിയാദിലുണ്ട്. മകള്‍ ഷബ്‌ന. മൃതദേഹം കിംഗ് സല്‍മാന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മാള സുന്നീ സെന്റര്‍ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ് മരിച്ച ബഷീര്‍.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
