Sauditimesonline

3 oicc
ഇനി 'യഥാര്‍ത്ഥ ഇരട്ടച്ചങ്കന്റെ' ഭരണം; ആവേശമായി റിയാദ് ഒഐസിസി

ഔദയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ മടക്ക യാത്ര തുടരുന്നു

റിയാദ്: സൗദിയിലുളള വിദേശികളെ മാതൃരാജ്യങ്ങളിലെത്തിക്കുന്ന ‘ഔദ’ പദ്ധതി തുടരുന്നു. ഇതുവരെ പദ്ധതി പ്രയോജനപ്പെടുത്തിയത് പന്ത്രണ്ടായിരത്തിലധികം ആളുകള്‍. അന്താരാഷ്ട്ര വിമാന സര്‍വീസ് നിര്‍ത്തിവെച്ച സാഹചര്യത്തില്‍ സൗദി അറേബ്യ പ്രത്യേക വിമാനത്തിലാണ് വിദേശികളെ മാതൃരാജ്യങ്ങളിലെത്തിക്കുന്നത്. ഏപ്രില്‍ 22 മുതലാണ് ഔദ പദ്ധതി പ്രകാരം വിദേശികളെ മാതൃരാജ്യങ്ങളിലെത്തിക്കുന്ന വിമാന സര്‍വീസ് ആരംഭിച്ചത്. ആറ് ആഴ്ചക്കിടെ 12,798 വിദേശികളെ മാതൃരാജ്യങ്ങളിലെത്തിച്ചു. വിമാനങ്ങള്‍ക്ക് അനുമതി നല്‍കുന്ന രാജ്യങ്ങളിലേക്ക് സൗദി എയര്‍ലൈന്‍സാണ് സര്‍വീസ് നടത്തുന്നത്. ഇതുവരെ ഔദയില്‍ 1.78 ലക്ഷം വിദേശികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ഫൈനല്‍ എക്‌സിറ്റ്, റീ എന്‍ട്രി വിസ, വിസിറ്റ് വിസ തുടങ്ങി ഏത് കാറ്റഗറിയിലുളളവര്‍ക്കും ഔദ പദ്ധതി പ്രകാരം മാതൃരാജ്യങ്ങളിലെത്താന്‍ അവസരം ഉണ്ട്. ഇന്ത്യക്കാര്‍ക്ക് ഔദയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ സര്‍വീസ് ആരംഭിച്ചിട്ടില്ല. വിദേശകാര്യം, ഹജ്ജ്, ഉംറ മന്ത്രാലയം, മാനവ വിഭവശേഷി, സാമൂഹിക വികസന കാര്യ മന്ത്രാലയം, ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ ആഭ്യന്തര മന്ത്രാലയമാണ് ഔദ പദ്ധതി നടപ്പിലാക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top