Sauditimesonline

sms group
രാജ്യങ്ങള്‍ പലതെങ്കിലും ഹൃദയം ഒന്ന്; ഷിഫയില്‍ തൊഴിലാളികളുടെ സൗഹൃദ ഇഫ്താര്‍

ഇഎംടി ഗ്ലോബല്‍ ഇഫ്താര്‍ സൗഹൃദ സംഗമം

റിയാദ്: ഡിബിഎസ് അറേബ്യ-ഇഎംടി ഗ്ലോബല്‍ ഇഫ്താര്‍ സൗഹൃദ സംഗമം സംഘടിപ്പിച്ചു. ബത്ഹ അപ്പോളോ ഡിമോറ ഹോട്ടലില്‍ നടന്ന സംഗമം ബിസിനസ് പ്രമുഖനും സിറ്റിഫഌര്‍ ഫഌരിയ ഗ്രൂപ് മാനേജിംഗ് ഡയറക്ടറുമായ അഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. ഉബൈദ് എടവണ്ണ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി പങ്കെടുത്ത സൗദി പൗര പ്രമുഖന്‍ സൗദ് അല്‍ഖുറൈനിയെ ചടങ്ങില്‍ ആദരിച്ചു. സ്റ്റാന്‍ലി ജോസ്, ഷറഫു പുളിക്കല്‍, ഷംനാദ് കരുനാഗപ്പള്ളി, നിഷാദ് ആലംകോട്, നൗഫല്‍ പാലക്കാടന്‍ എന്നിവര്‍ ഷാള്‍ അണിയിച്ചു.

ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. ഷൗകത്ത് പര്‍വേഷ്, സക്‌സസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. സൈദ് മസൂദ്, ലുലു മാള്‍ മാനേജര്‍ ലാലു വര്‍ക്കി, ഫ്രന്റി വിര്‍ജിന്‍ മൊബൈല്‍ കണ്‍ട്രി ഹെഡ് സുഹൈല്‍ സിദ്ദീഖി, എന്‍ആര്‍കെ ചെയര്‍മാന്‍ അശ്‌റഫ് വടക്കേവിള, ശിഹാബ് കൊട്ടുകാട്, ഇബ്രാഹീം സുബ്ഹാന്‍, എയര്‍ ഇന്ത്യ മാര്‍ക്കറ്റിംഗ് മാര്‍ക്കറ്റിംഗ് മാനേജര്‍ ഹാറൂണ്‍, ലുലു മാര്‍ക്കറ്റിംഗ് മാനേജര്‍ സജിത്ത്, ഷിംലന്‍ ചിക്കിംഗ്, ഇന്ത്യന്‍ ബിസിനസ് ഫോറം പ്രസിഡന്റ് ഡോ. അശ്‌റഫ്, എഞ്ചിനീയര്‍ ഷക്കീല്‍, റാഫി കൊയിലാണ്ടി, ബാബു എംബര്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി.
ന്യൂസ് ടു ഡേ യൂ ട്യൂബ് ചാനലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് www.emtnewstoday.com ന്റെ ഉദ്ഘാടനം ഡോ. ഷൗകത്ത് പര്‍വേഷ് നിര്‍വഹിച്ചു. ഇഎംടി ഗ്ലോബല്‍, ഡിബിഎസ് അറേബ്യ, ന്യൂസ് ടുഡേ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തുന്ന പ്രസന്റേഷന്‍ ഇഎംടി ഗ്രൂപ്പ് ഐടി മേധാവി അര്‍ജുന്‍ ഫ്രാങ്ക്‌ലിന്‍ അവതരിപ്പിച്ചു. മാള്‍ അഡ്‌വെര്‍ടൈസ്‌മെന്റ്, ഇവന്റ് മാനേജ്‌മെന്റ്, സാമൂഹിക മാധ്യമങ്ങള്‍ തുടങ്ങി ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു. സജിന്‍ നിഷാന്‍ അവതാരകനായിരുന്നു. മിര്‍ഷാദ് ബക്കര്‍ സ്വാഗതവും നവാസ് വെള്ളിമാട്കുന്ന് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top