Sauditimesonline

LULU INDIA 2
ലുലു 'ഇന്ത്യ ഉത്സവി'ന് സൗദിയില്‍ തകര്‍പ്പന്‍ തുടക്കം; അംബാസഡര്‍ വിപുല്‍ ഉദ്ഘാടനം ചെയ്തു

എം എ യൂസഫലിക്ക് മക്ക ഗവര്‍ണ്ണറുടെ ആദരവ്

മക്ക: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലിക്ക് മക്ക ഗവര്‍ണ്ണറും സല്‍മാന്‍ രാജാവിന്റെ ഉപദേശകനുമായ പ്രിന്‍സ് ഖാലിദ് അല്‍ ഫൈസലിന്റെ ആദരവ്. മക്കയിലെ ഗവര്‍ണ്ണര്‍ കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ എം.എ.യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് ജിദ്ദ റീജണല്‍ ഡയറക്ടര്‍ റഫീഖ് യാരത്തിങ്കല്‍ ഗവര്‍ണ്ണര്‍ പ്രിന്‍സ് ഖാലിദ് അല്‍ ഫൈസലില്‍ നിന്നു ഉപഹാരം ഏറ്റുവാങ്ങി.

കോവിഡ് വ്യാപനം മൂലം ദുരിതത്തിലായ മക്കയിലെ ചെറുകിട കച്ചവടക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സഹായം എത്തിക്കുന്നതിന് ഗവര്‍ണ്ണറേറ്റിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിയ ‘ബിറന്‍ ബി മക്ക’ പദ്ധതിയില്‍ സജീവ പങ്കാളിത്തം വഹിച്ചതിനാണ് ഗവര്‍ണര്‍ ആദരിച്ചത്. പത്ത് ലക്ഷം സൗദി റിയാലാണ് ചെറുകിട കച്ചവടക്കാര്‍ക്ക് ആശ്വാസമെത്തിക്കുന്നതിന് എം.എ.യൂസഫലി പദ്ധതിയിലേക്ക് സംഭാവന നല്‍കിയത്.

Author

  • ജുബൈല്‍: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ‘യങ് ഇന്ത്യ, സ്‌ട്രോങ് ഡെമോക്രസി’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top