Sauditimesonline

pravasi legal cell passport
നാടിന്റെ നട്ടെല്ലിനെ പിഴിഞ്ഞെടുക്കരുത്; പാസ്‌പോര്‍ട്ട് ഫീസ് വര്‍ധനയില്‍ പ്രവാസികള്‍ക്ക് നീതിയുടെ വെളിച്ചം

പോസ്റ്റര്‍, ഫോട്ടോഗ്രാഫിക് മത്സരം

റിയാദ്: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പോസ്റ്റര്‍ രചന, ഫോട്ടോഗ്രാഫിക് മത്സരം സംഘടിപ്പിക്കുന്നു. റിയാദ് ഇന്ത്യന്‍ എംബസി യോഗാചരണത്തിന്റെ ഭാഗമായാണ് മത്സരം. ജൂണ്‍ 11ന് യോഗ ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്ര സഭ 2014 ഡിസംബര്‍ 11ന് പ്രഖ്യാപിച്ചിരുന്നു.

യോഗയുടെ വിവിധ ഭാവങ്ങള്‍ പ്രമേയമാക്കിയാണ് പോസ്റ്റര്‍ രൂപകല്‍പ്പന ചെയ്യേണ്ടത്. ഫോട്ടോഗ്രാഫിക് മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പരമാവധി അഞ്ച് ചിത്രങ്ങള്‍ അയക്കാം. യോഗയില്‍ ശരീരം പ്രത്യേക രീതിയില്‍ വിന്യസിക്കുന്ന ചിത്രങ്ങള്‍ സൗദിയുടെ പ്രശസ്ത കെട്ടിട സമുച്ചയങ്ങളോ, പ്രകൃതി ദൃശ്യം പശ്ചാത്തലമാക്കിയോ പകര്‍ത്തിയതാവണം. എന്‍ട്രികള്‍ ജൂണ്‍ 14ന് മുമ്പ് cul.riyadh@mea.gov.in എന്ന ഇ മെയില്‍ വിലാസത്തില്‍ എത്തിക്കണം.

എന്‍ട്രികളുടെ ആധികാരികത നിര്‍ബന്ധമാണ്. ഫോട്ടോഷോപ്പില്‍ എഡിറ്റ് ചെയ്ത എന്‍ട്രികള്‍ പരിഗണിക്കില്ല. ഓരോ വിഭാഗത്തിലും മൂന്ന് വിജയികളെ ജൂണ്‍ 18ന് പ്രഖ്യാപിക്കുമെന്നും എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top