
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് രോഗ ബാധ കുറയുന്നു. കൊവിഡിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. രാജ്യത്ത് 24 മണിക്കൂറിനിടെ 42 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.

കൊവിഡ് വാക്‌സിന്‍ വിതരണം കൂടുതല്‍ ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞതാണ് രോഗ ബാധ കുറയാന്‍ കാരണം. അല്‍ ബഹാ, റിയാദ് എന്നിവിടങ്ങളില്‍ 67 ശതമാനത്തില്‍ കൂടുതല്‍ ജനങ്ങള്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. 50 ശതമാനം ജനങ്ങള്‍ വാക്‌സിന്‍ സ്വീകരിച്ച നജ്‌റാനിലാണ് ഏറ്റവും കുറവ് വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കിയതെന്നും അധികൃതര്‍ പറഞ്ഞു. അതിനിടെ, രാജ്യത്തെ മുഴുവന്‍ പ്രവിശ്യകളിലും രണ്ട് ഡോസ് വാക്‌സിന്‍ വിതരണം 70 ശതമാനം പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ നിന്ന് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുമെന്നാണ് സൂചന.
റിയാദില്‍ അന്താരാഷ്ട്ര പുസ്തകോത്സവം, അന്താരാഷ്ട്ര ഫാല്‍ക്കന്‍ മേള എന്നിവ ആരംഭിച്ചിട്ടുണ്ട്. ഈ മാസം റിയാദ് സീസണിന്റെ രണ്ടാം എഡിഷനും തുടക്കം കുറിക്കും. അതുകൊണ്ടുതന്നെ ദ്രുതഗതിയില്‍ വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കാനുളള ശ്രമത്തിലാണ അധികൃതര്‍. അതേസമയം, 60 വയസില്‍ കൂടുതലുളളവര്‍ക്ക് മൂന്നാം ഡോസ് വാക്‌സിന്‍ വിതരണവും രാജ്യത്ത് ആരംഭിച്ചു. പ്രതിരോധ വാക്‌സിന്‍ വിതരണം വഴി കൊവിഡിനെ തുരത്താനുളള ശ്രമം വിജയകരമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






