
റിയാദ്: അന്താരാഷ്ട്ര പുസ്തകമേള സന്ദര്‍ശിക്കാനുളള സൗജന്യ ടിക്കറ്റ് തവക്കല്‍നാ ആപ്ലിക്കേഷന്‍ വഴി ലഭിക്കും. ഇതിനായി ലിറ്ററേച്വര്‍, പബ്ലിഷിംഗ് ആന്റ് ട്രാന്‍സ്ലേഷന്‍ അതോറിറ്റിയും സൗദി ഡാറ്റ ആന്റ് ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയുമായി കരാര്‍ ഒപ്പുവെച്ചു. ഇന്നലെയാണ് പുസ്തകമേള ആരംഭിച്ചത്. ഓണ്‍ലൈനില്‍ ബുക് ചെയ്യുന്നവര്‍ക്കാണ് നിലവില്‍ പ്രവേശനം. തക്കല്‍നാ ആപ് വഴി ഉടന്‍ ടിക്കറ്റ് ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് റോഡില്‍ റിയാദ് ഫ്രന്റിലാണ് പുസ്തകമേള. ഒക്‌ടോബന 10ന് മേള സമാപിക്കും. കേരളത്തില്‍ നിന്ന് ഐപിഎച്ച്, ഡിസി ബുക്‌സ് എന്നീ പ്രസാധകരും മേളയില്‍ പങ്കെടുക്കുന്നുണ്ട്.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.