
അമ്പലപ്പുഴ: മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ കണ്ടത്തില്‍ മുസ്തഫ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ആദരിച്ചു. കാക്കാഴം സ്‌കൂളില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി വിജയിച്ച വിദ്യര്‍ത്ഥികളെയാണ് ആദരിച്ചത്. പരിപാടി എച്ച് സലാം എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷന്‍ രക്ഷാധികാരി നൗഫല്‍ ഫൈസി അധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ വടക്കു ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ഹാരിസ് മുഖ്യാതിഥി ആയിരുന്നു. അഡ്വ അല്‍ത്താഫ് സുബൈര്‍ മോട്ടിവേഷന്‍ ക്ലാസിനു നേതൃത്വം നല്‍കി. ഗ്രാമ പഞ്ചായത്തു അംഗങ്ങളായ ലേഖ മോള്‍ സനല്‍, യു എം കബീര്‍, ഹെഡ്മിസ്ട്രസ്സ് സുമ റ്റി.എസ്, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് അരുണ്‍ ജി കൃഷ്ണന്‍, രാജലക്ഷ്മി, നസീര്‍, ഗഫൂര്‍, ഹംസ കുഴിവേലി എന്നിവര്‍ പ്രസംഗിച്ചു, ജനറല്‍ സെക്രട്ടറി എം അബ്ദുല്‍ സലാം സ്വാഗതവും വൈസ് പ്രസിഡന്റ് ഷുഹൈബ് അബ്ദുല്‍ സലാം നന്ദിയും പറഞ്ഞു

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.